ചൈന രണ്ടും കല്‍പ്പിച്ച്.അതിര്‍ത്തിയില്‍ ...സ്ഥിതി അത്യന്തം ഗുരുതരം.... ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത്രനാളും പ്രചരിപ്പിച്ചത് തെറ്റാണെന്ന് ഈ സംഭവം തെളിയിച്ചെന്ന് ചൈന

ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത്രനാളും പ്രചരിപ്പിച്ചത് തെറ്റാണെന്ന് ഈ സംഭവം തെളിയിച്ചെന്നും ചൈന ചൂണ്ടിക്കാട്ടി. അതായത് ലഡാക്കിലെ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് അതിക്രമിച്ചു കയറുകയും കൈവശപ്പെടുത്തുകയും ചെയ്തശേഷം തല്‍സ്ഥിതിയാക്കുകയാണ് ചൈന ചെയ്യുന്നതെന്ന് രാജ്യത്തെ പ്രതിരോധ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഗല്‍വാന്‍ കുന്നില്‍നിന്ന് ഇരു സൈന്യങ്ങളും പിന്മാറിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വലിയൊരു വിഭാഗം
അതിര്‍ത്തിയിലെ നിയന്ത്രണ രേഖ ചൈന മാറ്റിവരക്കുന്നതിന്റെ സൂചനയായി പുതിയ സംഘര്‍ഷത്തെ കാണുന്നവരുമുണ്ട്. ലഡാക്കിലെ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് അതിക്രമിച്ചുകയറി അത് തല്‍സ്ഥിതിയാക്കി കൈവശപ്പെടുത്തുകയാണ് ചൈന ചെയ്തതെന്ന് പ്രതിരോധ വിദഗ്ധന്‍ ബ്രഹ്മ ചെലാനി പറഞ്ഞു. കഴിഞ്ഞ മാസത്തെ സംഘര്‍ഷത്തിനുശേഷം ഇന്ത്യ- ചൈന ബന്ധം പൂര്‍വസ്ഥിതിയിലായിട്ടില്ല. സൈനിക സംഭാഷണത്തിലൂടെ പൂര്‍വസ്ഥിതിയിലായെന്ന് തെറ്റിദ്ധാരണ പരത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഗല്‍വാന്‍ താഴ്വരയിലെ ഇന്ത്യന്‍ പ്രദേശത്തിന്റെ നിയന്ത്രണങ്ങള്‍ കൈയടക്കിയശേഷം ചൈനയുമായുള്ള സംഭാഷണം ഫലപ്രദമാണെന്നായിരുന്നു ഇന്ത്യ പറഞ്ഞുകൊണ്ടിരുന്നതെന്ന് പ്രതിരോധ വിദഗ്ധന്‍ ഭരത് കര്‍ണാട് പറഞ്ഞു. എന്നാല്‍, കൈയടക്കിയ ഭാഗത്തുനിന്ന് അവര്‍ പിന്മാറിയെന്നുമുള്ള ഇന്ത്യയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ ആക്രമണം.
ചൈന അങ്ങേയറ്റം ആക്രമണ സ്വഭാവത്തിലായിട്ടും സ്ഥിതിഗതികളുടെ ഗൗരവം കുറച്ചുകാണിക്കുകയാണ് നാം ചെയ്തത്. തങ്ങള്‍ കൈയടക്കിയ മേഖലയുടെ പരമാധികാരം തങ്ങളുടെ പക്കല്‍ തന്നെയായിരിക്കുമെന്നാണ് പുതിയ ആക്രമണത്തിലൂടെ ചൈന പറയുന്നതെന്നും കര്‍ണാട് പറഞ്ഞു.
ചൈന പുതിയ നിയന്ത്രണ രേഖ വരക്കുന്നുവെന്ന് ഇപ്പോള്‍ പറയാന്‍ ആയിട്ടില്ലെങ്കിലും സ്ഥിതിഗതികള്‍ അത്യന്തം ഗുരുതരമാണെന്ന് മനസ്സിലാക്കണമെന്ന് റിട്ട. ജനറല്‍ ഡി.എസ്. ഹൂഡ ഓര്‍മിപ്പിച്ചു. ഏകപക്ഷീയമായ വെടിവെപ്പാണെങ്കിലും ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷമാണെങ്കിലും ഏറ്റുമുട്ടല്‍ ഇതുവരെ നടന്ന സംഭാഷണങ്ങളത്രയും നിഷ്ഫലമാക്കി. നയതന്ത്ര തലത്തില്‍ സംഭാഷണം നടന്നില്ലെന്നും ഹൂഡ കുറ്റപ്പെടുത്തി.
കശ്മീര്‍-ഹിമാലയന്‍ അതിര്‍ത്തിയിലെ 14,700 മൈല്‍ (38,000ചതുരശ്ര കിലോമീറ്റര്‍) വരുന്ന അക്‌സായ് ചിന്‍ അതിര്‍ത്തി തര്‍ക്കമാണ് 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന് പ്രധാന കാരണം. അക്‌സായ് ചിന്‍ കശ്മീരിന്റെ ഭാഗമാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ഷിങ്ജിയാങ് പ്രവിശ്യയുടെ ഭാഗമാണെന്ന് ചൈനയും അവകാശപ്പെട്ടു.
ചൈനക്കു കീഴിലെ തിബത്തിനേയും ഷിങ്ജിയാങ്ങിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാത കടന്നുപോകുന്നത് അക്‌സായ് ചിന്നിലൂടെയായിരുന്നു. 1962 ഒക്ടോബര്‍ 20ന് ആരംഭിച്ച യുദ്ധം ചൈന ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നവംബര്‍ 21നാണ് അവസാനിച്ചത്.
https://www.facebook.com/Malayalivartha