ജനസംഖ്യ താഴേക്ക് പോകുന്നതില്‍ ഇറാന്‍ ആശങ്കയില്‍, പ്രസവ അവധി ഒമ്പത് മാസം, വിവാഹ ചിലവിനായി വായ്പ, ജനസംഖ്യ വര്‍ദ്ധിപ്പാക്കാന്‍ എല്ലാ വഴിയും നോക്കി സര്‍ക്കാര്‍!

ഇറാന്‍ സര്‍ക്കാര്‍ ജനങ്ങളോട് പറയുന്നത് കൂടുതല്‍ കുട്ടികളെ ജനിപ്പിക്കൂ, രാജ്യത്തിനൊപ്പം ചേരൂ എന്നാണ്. ജനസംഖ്യ താഴേക്ക് പോകുന്നതില്‍ ഏറെ ആശങ്കയിലാണ് ഇറാന്‍. ഇറാനില്‍ ഇപ്പോള്‍ ശരാശരി 1.7 കുട്ടികളാണുള്ളത്. ജനസംഖ്യ നിലനിറുത്താന്‍ ആവശ്യമായ 2.2 ല്‍ താഴെയാണ്' ഇതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പോപ്പുലേഷന്‍ ആന്റ് ഫാമിലി ഹെല്‍ത്ത് ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഹമീദ് ബരാകതി വ്യക്തമാക്കി.
ഇറാനില്‍ യുവതികള്‍ വിവാഹം വൈകിപ്പിക്കുകയും യുവാക്കള്‍ വിവാഹം കഴിക്കാനും കുടുംബ ജീവിതം നയിക്കാനും വിസമ്മതിക്കുകയും ചെയ്യുന്നു. വിവാഹിതര്‍ കുട്ടികളുണ്ടാകാന്‍ താത്പര്യം കാണിക്കുന്നില്ല. പ്രസവ അവധി ഒന്‍പത് മാസമാക്കി. ഭര്‍ത്താക്കന്‍മാര്‍ക്ക് രണ്ടാഴ്ചയും അവധി നല്‍കി. പക്ഷേ ജനങ്ങള്‍ സഹകരിക്കാത്ത അവസ്ഥയിലാണ്. വിവാഹം കഴിക്കാന്‍ വായ്പ വരെ സര്‍ക്കാര്‍ നല്‍കാന്‍ തയ്യറാണ്.
ജനങ്ങള്‍ ഇങ്ങനെ നിസ്സഹകരിച്ചതോടെ സര്‍ക്കാരും ചില തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി ഗര്‍ഭ നിരോധന മാര്‍ഗങ്ങളില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ പുരുഷന്‍മാര്‍ക്ക് വന്ധ്യംകരണ ചികിത്സ നിരോധിക്കാനാണ് തീരുമാനം. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും 2050-ഓടെ 60 വയസിനു മുകളില്‍ പ്രായമുള്ളവരാകും. അങ്ങനെ ഏറ്റവും പ്രായമേറിയവരുടെ രാജ്യമായി ഇറാന്‍ മാറുമെന്നാണ് ബരാകതി പറയുന്നത്.
https://www.facebook.com/Malayalivartha