ബെയ്ജിങ്ങില്‍ കോവിഡ് രണ്ടാം വരവ് സാൽമൺ മത്സ്യങ്ങൾ മുറിക്കാനുപയോഗിച്ച ബോർഡിൽ നിന്ന് .... നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; മാർക്കറ്റുകൾ അടച്ചു..1200 വിമാനങ്ങള്‍ റദ്ദാക്കി.. ആളുകളോട് വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

രണ്ടാം വ്യാപന ഭീതി ഉയർത്തി കോവിഡ് വീണ്ടും റിപ്പോർട്ട് ചെയ്തതോടെ ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത് കോവിഡിന്റെ രണ്ടാം തരംഗമാണെന്ന ആശങ്ക ഉയരുന്നുണ്ട്....പഴം, പച്ചക്കറി, മാംസം എന്നിവയുടെ ഏഷ്യയിലെ ഏറ്റവും വലിയ മൊത്തവ്യാപാര കേന്ദ്രങ്ങളിലൊന്നായ സിൻഫാദി മാർക്കറ്റ് ആണ് കൊറോണ വൈറസ് ബാധയുടെ പുതിയ ഉറവിടമെന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു
പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ 1200 വിമാനങ്ങള്‍ റദ്ദാക്കി. നഗരത്തില്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 31 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ ആകെ കേസുകളുടെ എണ്ണം 137 ആയി. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ അടയ്ക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.
ആളുകളോട് വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ വൈറസ് ബാധിതരുമായി ഇടപെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്ന ആയിരക്കണക്കിനു പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 30 ജനവാസ കേന്ദ്രങ്ങള്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലാണ്. ആദ്യ ഘട്ടത്തിലെ രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് തുറന്ന സ്‌കൂളുകള്‍ വീണ്ടും അടച്ചു.
സിൻഫാദി മാർക്കറ്റ് സന്ദർശിച്ച മാംസ ഗവേഷണ കേന്ദ്രത്തിലെ 2 ജീവനക്കാരിൽ രോഗം കണ്ടെത്തിയതിനു പിന്നാലെ വെള്ളിയാഴ്ച ബെയ്ജിങ്ങിൽ കോവിഡ് സ്ഥിരീകരിച്ച 6 പേരും ഫെങ്തായ് ജില്ലയിലെ സിൻഫാദി മാർക്കറ്റ് സന്ദർശിച്ചവരാണെന്നു വ്യക്തമായിരുന്നു. തുടർന്ന് ഇവിടെ 517 പേരിൽ നടത്തിയ സ്രവ പരിശോധനയിൽ 45 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ആർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇതോടെ മാർക്കറ്റിനു പുറമേ സമീപത്തെ 11 താമസ മേഖലകളിലും ലോക്‌ഡൗൺ ഏർപ്പെടുത്തി.നഗരത്തിലെ 11 മാര്‍ക്കറ്റുകളും അടച്ചു. ഭക്ഷണ വില്‍പനശാലകള്‍ അണുവിമുക്തമാക്കി കൊണ്ടിരിക്കുകയാണ്
ഇറക്കുമതി ചെയ്ത സാൽമൺ മത്സ്യങ്ങൾ മുറിക്കാനുപയോഗിച്ച ബോർഡുകളിൽ നിന്നാണു വൈറസ് ബാധയെന്നു കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ പ്രധാന കച്ചവട കേന്ദ്രങ്ങളിൽ നിന്നെല്ലാം സാൽമൺ മത്സ്യം ഒഴിവാക്കി. മാംസ വിപണന കേന്ദ്രങ്ങളെല്ലാം അടച്ചു. വ്യാപാര കേന്ദ്രവുമായി ബന്ധപ്പെട്ട പതിനായിരത്തിൽപരം ആളുകൾക്ക് കോവിഡ് പരിശോധന നടത്തും..
ഹയ്‌ദാൻ ജില്ലയിലെ പച്ചക്കറി മാർക്കറ്റിലും ഒരാൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ചൈനയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം വിലക്കി. വിനോദ പരിപാടികൾക്കു വിലക്കേർപ്പെടുത്തി.
ബെയ്ജിങ്ങിലെ പ്രധാന വിമാനത്താവളത്തില്‍നിന്നുള്ള 1200 വിമാനസര്‍വീസുകളാണ് ബുധനാഴ്ച റദ്ദാക്കിയത്. ബെയ്ജിങ്ങില്‍നിന്നുള്ള വിമാന സര്‍വീസുകളുടെ 70 ശതമാനത്തോളം വരും ഇത്. ബെയ്ജിങ്ങില്‍നിന്നുള്ള യാത്രക്കാരെ ചൈനയുടെ മറ്റു പ്രവിശ്യകളില്‍ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്. അങ്ങനെയുള്ളവരെ ക്വാറന്റീനില്‍ പാര്‍പ്പിക്കുകയാണ് അധികൃതര്‍
കഴിഞ്ഞ ആറ് ദിവസങ്ങള്‍ക്കുള്ളിലാണ് 137 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നഗരത്തില്‍ ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.......
https://www.facebook.com/Malayalivartha