എട്ടാം തവണയും യുഎന്‍ രക്ഷാസമിതിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു.... 193 അംഗ ജനറല്‍ അസംബ്ലിയില്‍ 184 വോട്ടുകള്‍ ഇന്ത്യയ്ക്കു ലഭിച്ചു, ഏഷ്യാ പസഫിക് വിഭാഗത്തിലാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്

യുഎന്‍ രക്ഷാസമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 193 അംഗ ജനറല്‍ അസംബ്ലിയില്‍ 184 വോട്ടുകള്‍ ഇന്ത്യയ്ക്കു ലഭിച്ചു. ഏഷ്യാ പസഫിക് വിഭാഗത്തിലാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. എട്ടാം തവണയാണ് ഇന്ത്യയ്ക്ക് രക്ഷാസമിതിയില്‍ അംഗത്വം ലഭിക്കുന്നത്. 201112ലായിരുന്നു അവസാനം അംഗമായത്. രണ്ടു വര്‍ഷമാണ് അംഗത്വത്തിന്റെ കാലാവധി.
ഇന്ത്യയെ കൂടാതെ അയര്‍ലന്‍ഡ്, മെക്‌സിക്കോ, നോര്‍വെ എന്നീ രാജ്യങ്ങളും സമിതിയില്‍ അംഗത്വം നേടിയത് . സമിതിയില്‍ ആകെ 15 അംഗങ്ങളാണ്. 5 രാജ്യങ്ങള്‍ക്ക് സ്ഥിരംഗത്വമാണ്. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു വല്യ അഭിമാനമായിരിക്കുന്ന്‌നു . രക്ഷാസമിതിയുടെ സ്ഥിരാംഗമല്ലാത്ത രാജ്യമായിട്ടാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്. എട്ടാം തവണയാണ് ഇന്ത്യ രക്ഷാസമിതിയിലെത്തുന്നത്. ഏഷ്യ-പസഫിക് കാറ്റഗറിയില്‍ നിന്നാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്. ഈ മേഖലയില്‍ നിന്ന് ഒരു രാജ്യങ്ങളും മല്‍സരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. 2021-22 വര്‍ഷങ്ങളിലേക്കാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
ക്ഷാസമിതിയില്‍ സ്ഥിരാംഗത്വം വേണമെന്നത് ഇന്ത്യയുടെ ഏറെ കാലത്തെ ആവശ്യമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ ഇന്ത്യയുടെ ആവശ്യം ശരിവച്ചിരുന്നു. 15 അംഗ രക്ഷാസമിതിയിലെ അഞ്ച് ഓപണ്‍ സീറ്റുകളിലൊന്നിലേക്കാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് മുമ്പ് 2010ലാണ് ഇന്ത്യ രക്ഷാസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മൂന്നില്‍ രണ്ട് വോട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ ജയിക്കുകയുള്ളൂ. അതായത് 128 രാജ്യങ്ങളുടെ പിന്തുണ ലഭിക്കണം. 2010ല്‍ ഇന്ത്യ 187 വോട്ട് നേടിയിരുന്നു. ലാറ്റിന്‍ അമേരിക്കന്‍-കാരീബിയന്‍ ഗ്രൂപ്പില്‍ നിന്ന് എതിരില്ലാതെ ഇത്തവണ തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ള ഒരു രാജ്യം മെക്സിക്കോയാണ്. പടിഞ്ഞാറന്‍ യൂറോപ്പ്, അതര്‍ ഗ്രൂപ്പ് എന്നിവയ്ക്കുള്ള സീറ്റുകളിലേക്ക് കാനഡ, അയര്‍ലാന്റ്, നോര്‍വെ എന്നിവര്‍ മല്‍സരിക്കുന്നു. ആഫ്രിക്കന്‍ ഗ്രൂപ്പിനുള്ള സീറ്റിലേക്ക് കെനിയയും ജിബൂത്തിയും മല്‍സരിക്കുന്നുണ്ട്. ഇവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
5 അംഗ രക്ഷാസമിതിയില്‍ അഞ്ച് രാജ്യങ്ങള്‍ക്കാണ് സ്ഥിരാംഗത്വം. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നിവയാണിവ. ഇവര്‍ക്കാണ് വീറ്റോ അധികാരമുള്ളത്. ബാക്കി പത്ത് രാജ്യങ്ങള്‍ സ്ഥിരാംഗത്വമില്ലാത്തവരാണ്. ഇതില്‍ പകുതി സീറ്റിലേക്കാണ് എല്ലാവര്‍ഷവും തിരഞ്ഞെടുപ്പ് നടക്കാറ്. ഒരോ അംഗത്തിനും രണ്ട് വര്‍ഷമാണ് കാലാവധി. ഇന്ത്യ ആഗോള തലത്തില്‍ പ്രധാന ശക്തിയായി മാറിയ ഈ സാഹചര്യത്തില്‍ പുതിയ അംഗത്വ കാലം സ്ഥിരാംഗത്വം നേടാന്‍ അവസരമൊരുക്കുമെന്ന് കരുതുന്നു. ഇന്ത്യയ്ക്ക് ആഗോള സമിതികളില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് അമേരിക്ക അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha