വീര പുത്രന്മാര്‍ കൊടിയ തണുപ്പിലും കൊന്നു തള്ളിയത് 35 ചൈനീസ് സൈനികരെ... വെളിപ്പെടുത്തലുമായി അമേരിക്ക

ആക്രമണത്തിനായി കരുതിക്കൂട്ടിയെത്തിയ ചൈനീസ് സേന ആണിതറച്ച ബേസ്‌ബോള്‍ ബാറ്റും ഇരുമ്പുകമ്പി ചുറ്റിയ ദണ്ഡും ഉപയോഗിച്ച് സന്തോഷിനെയും സംഘത്തെയും ക്രൂരമായി ആക്രമിച്ചു. തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും എണ്ണത്തില്‍ കൂടുതലായിരുന്ന ചൈനക്കാര്‍ ഇവരെ കീഴ്‌പ്പെടുത്തി. ആ കൊടിയ തണുപ്പില്‍ എത്ര ചൈനക്കാര്‍ മരിച്ചു എന്നത് വ്യക്തമല്ലായിരുന്നു
കിഴക്കന്‍ ലഡാക്കിലെ ചൈന അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ഗാല്‍വന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ 35 ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി യു.എസ്. രഹസ്യാന്വേഷണറിപ്പോര്‍ട്ട്.
ചൈനീസ് കമാന്‍ഡിങ് ഓഫീസര്‍ അടക്കമാണ് മരിച്ചതെന്നാണ് യു.എസ്. ഇന്റലിജന്‍സ് കേന്ദ്രങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്ത 45 ചൈനീസ് സൈനികരെങ്കിലുമുണ്ടാവുമെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നിഗമനം. വീരമൃത്യു വരിച്ച 20 ഇന്ത്യന്‍ സൈനികരെ കൂടാതെ, നാലു ഇന്ത്യന്‍ സൈനികരുടെ സ്ഥിതി ഗുരുതരമാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. മരണമടക്കമുള്ള നാശനഷ്ടത്തിന്റെ കാര്യത്തില്‍ ചൈന മൗനം തുടരുകയാണ്.
കൂടുതല്‍ ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും പ്രശ്‌നപരിഹാരത്തിന് സംഭാഷണങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും ശ്രമം തുടരുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ ബുധനാഴ്ച പറഞ്ഞു
കമാന്‍ഡിങ് ഓഫിസര്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതു കണ്ട ഇന്ത്യന്‍ ജവാന്‍മാര്‍ ചൈനീസ് സംഘത്തിനു നേരെ ചീറിയടുത്തു. ഇരുമ്പു ദണ്ഡും ബാറ്റും കല്ലുമുപയോഗിച്ച് എണ്ണൂറോളം പേര്‍ ഏറ്റുമുട്ടി. ഒട്ടേറെ പേര്‍ക്കു തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണി വരെ സംഘട്ടനം നീണ്ടു. കൂട്ടപ്പൊരിച്ചിലിനിടയില്‍ സമീപമുള്ള ഗര്‍ത്തത്തിലേക്കും ഗല്‍വാന്‍ നദിയിലേക്കും ഇരുരാജ്യങ്ങളുടെയും ഭടന്മാര്‍ വീണു. മുങ്ങിപ്പോകാനുള്ള വെള്ളമില്ലാത്ത നദിയിലെ കൊടുംതണുപ്പും മരണകാരണമായി.
സൈനികര്‍ നദിയില്‍ വീണുവെന്ന സന്ദേശം ഇന്‍ഫന്‍ട്രി ആസ്ഥാനത്ത് ലഭിച്ചെങ്കിലും രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനു ഹെലികോപ്റ്റര്‍ അയയ്ക്കാനായില്ല. ചൊവ്വാഴ്ച രാവിലെ ഗല്‍വാന്‍ നദിയുടെ തെക്കന്‍ തീരത്ത് ഹെലികോപ്റ്ററില്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ പറന്നിറങ്ങിയെങ്കിലും സ്ഥലത്തുണ്ടായിരുന്ന ചൈനീസ് സൈനികര്‍ രക്ഷാപ്രവര്‍ത്തനം തടഞ്ഞു.
പിന്നാലെ സേനയുടെ ഡിവിഷനല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ അഭിജിത് ബാപത് ഹെലികോപ്റ്ററില്‍ സ്ഥലത്തെത്തി. ഏറെ നേരത്തേ വാഗ്വാദത്തിനു ശേഷമാണു ചൈനീസ് സേന പിന്‍മാറിയത്. അപ്പോഴേക്കും പലരും മരണത്തിനു കീഴടങ്ങിയിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ ലേയിലെ സൈനിക ആശുപത്രിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha