ജൂൺ 23ന് റഷ്യ–ഇന്ത്യ–ചൈന (റിക്) സമ്മേളനം; ഇന്ത്യയുടെ തീരുമാനം പൊളിയാണ്

ഏഷ്യൻ ശക്തികളാകാൻ ആഗ്രഹിക്കുന്ന രാഷ്ട്രങ്ങളാണ് ഇന്ത്യയും ചൈനയും. ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി അധികാരമേറ്റതുമുതൽ ബദൽ ശക്തിയാകാനുള്ള കരുക്കൾ നീക്കുകയാണ് ഷി ജിൻപിങ്. സ്വതന്ത്രവ്യാപാരത്തെ ട്രംപ് എതിർക്കുമ്പോൾ അതിനെയും ആഗോളവത്കരണത്തെയും മഹത്ത്വവത്കരിക്കുന്നു ഷി. അതിനു വേണ്ടി ചൈന നടത്തുന്ന നാണം കേട്ട ഈ കള്ളാ കളികൾ എല്ലാവർക്കും അറിയാം എന്നാലും ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനം മാത്രമാണ് അതിനുദാഹരണമാണ് റിക്ക് സമ്മേളനത്തിൽ ഇന്ത്യയുടെ നിലപാട്
ജൂൺ 23നു നടക്കുന്ന റിക് (റഷ്യ–ഇന്ത്യ–ചൈന) സമ്മേളനത്തിൽ ഇന്ത്യ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വാർത്തസമ്മേളനത്തിൽ അറിയിച്ചു. റഷ്യയിലെ സോച്ചിയിൽ വച്ചാണ് മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന സമ്മേളനം.
അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തതയും നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ചയിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ചും ഇന്ത്യയ്ക്ക് ബോധ്യമുണ്ട്. എന്നാൽ പ്രധാനമന്ത്രി വ്യക്തമാക്കിയതു പോലെ ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ഉറപ്പാക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
എന്നാൽ ഇങ്ങോട്ട നയം മാറ്റാനാണ് ചൈന തിരുമാനിച്ചതെങ്കിൽ രണ്ടും കൽപ്പിച്ച് ഇന്ത്യ പോരാടുമെന്നതിനു സംശയമില്ല അതിനുദാജാരണമായി ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ പദ്ധതി കരാര്‍ റെയില്‍വേ അവസാനിപ്പിച്ചു. കാണ്‍പൂര്‍-ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്‌നലിങും ടെലികോം കരാറുമാണ് റദ്ദാക്കിയത്. ബീജീങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ഗ്രൂപ്പുമായിട്ടുള്ള കരാറാണ് റദ്ദാക്കിയത്.
പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം. 2016-ലാണ് കരാര്‍ ഒപ്പിട്ടത്. നാല് വര്‍ഷം പിന്നിട്ടിട്ടും പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ലോകബാങ്ക് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരുന്നത്.
ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ ചൈനീസ് കമ്പനികളെ ബഹിഷ്‌കരണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്ന് വന്നിരുന്നു. ഇതിനിടയിലാണ് റെയില്‍വേ ചൈനീസ് കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരിക്കുന്നത്.
എന്തായാലും സൈനിക നീക്കം ഇന്ത്യ ഊര്‍ജ്ജിതമാക്കി. അതിര്‍ത്തിക്കടുത്തുള്ള സൈനിക താവളങ്ങളിലേക്ക് ആയുധങ്ങളെത്തിക്കുന്നത് ഇന്ത്യ ത്വരിതപ്പെടുത്തി. ഗല്‍വാന്‍ താഴ്‌വരയുടെ പരമാധികാരം തങ്ങള്‍ക്കാണെന്ന ചൈനയുടെ അവകാശവാദം അതിശയോക്തി കലര്‍ന്നതാണെന്ന് ഇന്ത്യ പറഞ്ഞു. എന്നാല്‍, പ്രകോപനം ഉണ്ടാക്കുന്നത് ഇന്ത്യയാണെന്നാണ് ചൈനയുടെ വാദം. പ്രശ്നപരിഹാരത്തിന് മേജര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ച ഗല്‍വാനില്‍ തുടരുകയാണ്.
20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് കാരണമായ സംഘര്‍ഷം നടന്ന മൂന്ന് ദിവസം പിന്നിട്ടിട്ടും അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ അശാന്തമായി തുടരുകയാണ്. ഇന്നലെ മൂന്നര മണിക്കൂറോളം നീണ്ടുനിന്ന മേജര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ച കാര്യമായ ഫലം കണ്ടില്ല. ഗല്‍വാന്‍റെ പരമാധികാരം തങ്ങള്‍ക്കാണെന്ന വാദവുമായി ചൈന പ്രകോപനം തുടരുകയും ചെയ്യുന്നുണ്ട്.. ഈ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ തുടരുന്നതിനോടൊപ്പം ഏത് സാഹചര്യത്തെയും നേരിടാന്‍ സൈനികമായി സജ്ജമാകാന്‍ ഇന്ത്യയുടെ തീരുമാനം.
\
https://www.facebook.com/Malayalivartha