പ്രാകൃതമായ ആയുധങ്ങളുപയോഗിച്ച് ചൈനീസ് പട്ടാളം നടത്തിയ ആക്രമണം ഒരു വലിയ സേന എന്ന നിലയില്‍ അവര്‍ക്ക് തീരാകളങ്കം¦ ; പ്രശ്‌നത്തിന് ദീര്‍ഘകാല പരിഹാരം കാണാനാകണം

അതിര്‍ത്തിയില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ച സംഭവം നാടിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണെന്നും നമ്മുടെ ധാര്‍മികതയിലൂന്നി പ്രശ്‌നത്തിന് ദീര്‍ഘകാല പരിഹാരം കാണാനാണ് ശ്രമിക്കേണ്ടതെന്നും ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസ് ഓണററി ഫെലോ ആയ എം വി റപ്പായി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെയും സേനയുടെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ രാഷ്ട്രീയ നേതൃത്വവും പ്രതിജ്ഞാബദ്ധമാണ്.
വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലീയും പ്രശ്‌നമുണ്ടായ ഉടന്‍ ഫോണില്‍ സംസാരിച്ച് സംഘര്‍ഷം ലഘൂകരിക്കാനുള്ള പ്രാഥമിക നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. പ്രകോപനമുണ്ടാക്കുന്ന കാര്യങ്ങള്‍ ഇരുഭാഗത്തുനിന്നുമുണ്ടാകില്ലെന്ന ധാരണയുമുണ്ടായിട്ടുണ്ട്.
ഇരുളിന്റെ മറവില്‍ പ്രാകൃതമായ ആയുധങ്ങളുപയോഗിച്ച് ചൈനീസ് പട്ടാളം നടത്തിയ ആക്രമണം ഒരു വലിയ സേന എന്ന നിലയില്‍ അവര്‍ക്ക് തീരാകളങ്കമാണ്. കാര്യങ്ങളുടെ രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ ചൈനക്കാര്‍ എന്നും തന്ത്രജ്ഞരാണ്. ചൈനയുടെ ഭാഗത്തെ നാശനഷ്ടങ്ങള്‍ പുറത്തറിയാത്തതും അതുകൊണ്ടാണ്. വിയറ്റ്‌നാമുമായി 1979-ല്‍ നടന്ന യുദ്ധത്തില്‍ എത്ര സൈനികര്‍ മരിച്ചെന്ന് ഇനിയും പുറത്തുവിടാത്ത രാജ്യമാണത്. ഗല്‍വാനിലെ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണെങ്കിലും അതിനു സമാധാനപരമായ പരിഹാരം ഉണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യയും ചൈനയും 2 പുരാതന സംസ്‌കാരങ്ങളാണ്. ഇരുവര്‍ക്കും സമ്പന്നമായ സൈനികചരിത്രവുമുണ്ട്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ തളര്‍ച്ചയിലാണ് രാജ്യം. തൊഴില്‍ മേഖലകള്‍ തകരുന്ന സാഹചര്യത്തില്‍ സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനം വലിയ വെല്ലുവിളിയാണ്. ഈ ഘട്ടത്തില്‍ 2 ആണവ ശക്തികള്‍ യുദ്ധത്തിലേക്കു പോകുന്നത് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. അതുകൊണ്ടു തന്നെയാണ് ദീര്‍ഘകാലത്തേക്കുള്ള പ്രശ്‌നപരിഹാരത്തിന് രാജ്യം മുന്‍ഗണന നല്‍കേണ്ടത്.
പരസ്പരാശ്രിതമായ നവസാമ്പത്തിക ലോകത്ത് ചൈന നിയന്ത്രിക്കുന്ന ഒരു ആഗോള വിപണന, വിതരണ ശൃംഖലയുണ്ട്. ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായവും മറ്റും അതിനെ ആശ്രയിക്കുന്നുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള വൈകാരിക ആഹ്വാനങ്ങള്‍ നമുക്ക് ഗുണം ചെയ്യില്ല. ഇന്ത്യയുടെ ഉദിച്ചുയരുന്ന പല സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കും ചൈനീസ് നിക്ഷേപം ജീവവായുവാണ്. അതിനാല്‍ ഉഭയസമ്മതത്തോടെയുള്ള പ്രശ്‌നപരിഹാരത്തിനാകണം ഇന്ത്യയുടെ ശ്രമം.
യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് ഇന്ത്യയുടെ ആത്മാഭിമാനം ഉയര്‍ത്തുന്ന പരിഹാരമാണ് വേണ്ടത്. ഏവര്‍ക്കും സ്വീകാര്യമായ ഒരു പരിഹാര നിര്‍ദേശം എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ച് നടപ്പാക്കാന്‍ ആവശ്യപ്പെടുകയാണ് ഇപ്പോള്‍ വേണ്ടതെന്ന് അദ്ദേഹം നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha