നാല് വയസുകാരിയുടെ നെഞ്ചിൽ തുടര്‍ച്ചയായി പേന കൊണ്ട് കുത്തി രണ്ടാനമ്മയുടെ കൊടും ക്രൂരത; പെണ്‍ കുഞ്ഞിനു ദാരുണാന്ത്യം

നാല് വയസുള്ള പെണ്‍ കുഞ്ഞിനു ദാരുണാന്ത്യം. കുഞ്ഞിനെ രണ്ടാനമ്മ പേന കൊണ്ട് കുത്തിക്കൊന്നു. ഇന്തോനേഷ്യയിലാണ് മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടുള്ള സംഭവം അരങ്ങേറിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രണ്ടാനമ്മയായ സാനിമ(27)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്തോനേഷ്യയിലെ സൗത്ത് സുലാവെസിയിലായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം. ഭര്‍ത്താവിന്റെ മുന്‍ ഭാര്യയിലുള്ള മകളെയാണ് സാനിമ പേന കൊണ്ട് കുത്തിക്കൊന്നത്. മറ്റ് രണ്ട് കുട്ടികളെക്കാള്‍ ഭര്‍ത്താവ് നാല് വയസുകാരിയായ മുഷിയാരയെ സ്‌നേഹിക്കുന്നു എന്ന തോന്നലാണ് യുവതിയെ കടുംകൈയ്യ് പ്രേരിപ്പിച്ചത്.
സാനിമയുടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയും നിലവിലെ ഭര്‍ത്താവിലുണ്ടായ മറ്റൊരു കുട്ടിയും ഇവരോടൊപ്പ മായിരുന്നു താമസം. എന്നാൽ കൂടുതല്‍ സ്നേഹം നാല് വയസുകാരിയോടാണെന്ന് യുവതി ഭര്‍ത്താവിനോട് നിരന്തരം പരാതി പറയുമായിരുന്നു. എന്നാല്‍ കുഞ്ഞിനെയും കൂട്ടി ആദ്യ ഭര്‍ത്താവിന്റെ കൂടെ ജീവിക്കൂ എന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. ഇതോടെ നാല് വയസുകാരിയോട് രണ്ടാനമ്മയ്ക്ക് പക വര്‍ധിക്കുകയായിരുന്നു.
കുട്ടിയുടെ നെഞ്ചില്‍ തുടര്‍ച്ചയായി പേന കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ യുവതി ശ്രമിച്ചിരുന്നു. പക്ഷേ, നെഞ്ചില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ ഉടന്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു.. പേന കൊണ്ടുള്ള കുത്തേറ്റതിന് പുറമേ കുട്ടിയുടെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കുറ്റം തെളിഞ്ഞാല്‍ യുവതിക്ക് 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
https://www.facebook.com/Malayalivartha