കൊറോണ വൈറസ് അപകടകരമായ രീതിയില്‍ പടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്... മരണം 5 ലക്ഷത്തിലേക്ക് ലോകം ഏറ്റവും അപകടത്തില്‍ ലോകാരോഗ്യ സംഘടന പറഞ്ഞത് കേട്ട് ലോകം ഞെട്ടി

കൊറോണ വൈറസ് അപകടകരമായ രീതിയില്‍ പടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകം ഏറ്റവും അപകടകരമായ ഘട്ടത്തിലാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ഒന്നര ലക്ഷത്തിലധികം ആളുകള്‍ക്കാണ് ലോക വ്യാപകമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലില്‍ രോഗികളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു
' ലോകം പുതിയതും അപകടകരവുമായ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്' ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനം പിറഞ്ഞു. വളരെ വേഗത്തിലാണ് വൈറസ് പടരുന്നത്. അങ്ങേയറ്റം അപകടരമായ രീതിയിലാണ് ഇതിന്റെ വ്യാപനമെന്നും അദ്ദേഹം പറഞ്ഞു,
ഇതിനകം 85 ലക്ഷത്തിലധികം ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. മരിച്ചവരുടെ എണ്ണം നാലര ലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസം മാത്രം ഒന്നര ലക്ഷം ആളുകള്‍ക്കാണ് പുതുതായി രോഗബാധ ഉണ്ടായത്.
ശാരീരിക അകലം പാലിച്ചുകൊണ്ടും അങ്ങേയറ്റം കരുതല്‍ നടപടികള്‍ എടുത്തും കൊണ്ടും മാത്രമെ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയ്ക്ക് പുറമെ തെക്കെ അമേരിക്ക, പശ്ചിമേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്നത്. അമേരിക്കയില്‍ രോഗികളുടെ എണ്ണം 23 ലക്ഷം ആയി . 1,21,000 ആളുകളാണ് ഇതിനകം അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
ബ്രസീലിലാണ് രോഗ ബാധ കൂടുന്ന പ്രധാന രാജ്യം. കഴിഞ്ഞ 24 മണിക്കറിനകം 1230 പേരാണ് ബ്രസീലില്‍ മരിച്ചത്. ബ്രസീലില്‍ മരിക്കുന്നതില്‍ നിര്‍ണായക പങ്ക് ആരോഗ്യ പ്രവര്‍ത്തകരാണ്. പത്തുലക്ഷം ആളുകളാണ് ഇവിടെ രോഗ ബാധിതരായത്. മരണ സംഖ്യ അരലക്ഷത്തോളം അടുക്കുകയാണ്. അമേരിക്കയെ മറികടന്ന് രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീല്‍ ഒന്നാമതെത്തുമെന്ന ആശങ്കയും ആരോഗ്യ രംഗത്തുള്ളവര്‍ പ്രകടിപ്പിക്കുന്നു.
ബ്രിട്ടനില്‍ സ്ഥിതി വീണ്ടും ആശങ്ക ജനകമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 1500 ഓളം ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കോവിഡിനെതിരായ പ്രതിരോധത്തില്‍ അലംഭാവം കാണിച്ചതാണ് രോഗ നിരക്ക് കൂടാന്‍ കാരണമായതെന്നാണ് സംശയിക്കുന്നത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളും യഥാര്‍ത്ഥ വസ്തുതയും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഏപ്രില്‍ മാസം അവസാനം മുതല്‍ 22 ദിവസം തുടര്‍ച്ചയായി ബ്രിട്ടനില്‍ ആയിരം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്ക്. വൈറസ് ബാധ പടരാതിരിക്കാന്‍ ചൈന ബെയ്ജിങ്ങില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസങ്ങളില്‍ ചൈനയില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തോളമായി. 12,573 പേര്‍ക്കാണ് ഇന്ത്യയില്‍ ജീവന്‍ നഷ്ടമായത്.
"
https://www.facebook.com/Malayalivartha