നന്മയുള്ള കള്ളന്മാർ; കരച്ചില്‍ കണ്ട് മനസലിഞ്ഞ് മോഷണ മുതല്‍ തിരിച്ചു കൊടുത്തു, ഒരു ചെറുപ്പക്കാന്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും മറ്റേയാള്‍ ഹസ്തദാനം നല്‍കുകയും ചെയ്തു, സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടി വീഡിയോ

കരച്ചില്‍ കണ്ട് മനസലിഞ്ഞ് മോഷണ മുതല്‍ തിരിച്ചു കൊടുത്ത വിഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ഡെലിവറി ബോയിയെ അതിവിദഗ്ധമായി കവര്‍ച്ച ചെയ്യാനെത്തിയ രണ്ട് കള്ളന്മാരാണ് യുവാവിന്റെ കരച്ചില്‍ കണ്ട് മനസ്സലിഞ്ഞതിനെ തുടർന്ന് മോഷണ മുതല്‍ തിരിച്ചു കൊടുത്തത്. പാക്കിസ്ഥാനിലെ കറാച്ചിയില്‍ നടന്ന സംഭവത്തിന്റെ സിസിടിവി വിഡിയോയാണ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
അതായത് ഡെലിവറി പാക്കേജുമായി നില്‍ക്കുന്ന യുവാവിന് സമീപത്ത് ബൈക്കിലെത്തിയ രണ്ട് കള്ളന്മാര്‍ എത്തുന്നതാണ് ആദ്യം വിഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇതേതുടർന്ന് കള്ളന്മാര്‍ ചെറുപ്പക്കാരന്റെ കയ്യിലുള്ള പാക്കറ്റ് പിടിച്ചു പറിക്കുകയായിരുന്നു. ഇതോടെ ഡെലിവറി പാക്കേജുമായി നിന്ന യുവാവ് പൊട്ടികരയാന്‍ തുടങ്ങി. ഇതോടുകൂടെ മനസലിഞ്ഞ കള്ളന്മാര്‍ യുവാവിന്റെ കൈയ്യിലെ പാക്കറ്റ് തിരിച്ചു കൊടുക്കുകയായിരുന്നു.
എന്നാൽ അതുമാത്രമല്ല സംഘത്തിലെ ഒരു ചെറുപ്പക്കാന്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും മറ്റേയാള്‍ ഹസ്തദാനം നല്‍കുകയും ചെയ്തു. തുടർന്ന് ഇതിനു ശേഷം കള്ളന്മാര്‍ ബൈക്കുമെടുത്ത് പോകുകയായിരുന്നു. പാകിസ്ഥാനി ന്യൂസ് പോര്‍ട്ടലായ എക്‌സ്പ്രസ് ട്രിബ്യൂണ്‍ ആണ് ട്വിറ്ററില്‍ ഈ രസകരമായ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനകം ഒരുലക്ഷത്തിനടുത്ത് വ്യൂസ് ആണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha