ലോകാരോഗ്യ സംഘടനയുടെ പുതിയ വെളിപ്പെടുത്തല്‍... ലോകം രോഗത്തിന്റെ പുതിയതും അപകടകരവുമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടന; പലര്‍ക്കും വീട്ടിലായിരിക്കുന്നത് മടുപ്പുളവാക്കുന്നു; പക്ഷേ വൈറസ് ഇപ്പോഴും അതിവേഗം പടരുകയാണ്

കോവിഡിന്റെ ഭീതിയകലും മുമ്പ് ലോകാരോഗ്യ സംഘടനയുടെ പുതിയ വെളിപ്പെടുത്തല്‍. ലോകം ഇപ്പോഴും കൊവിഡ്‌ന്റെ ഭീഷണിയിലാണെന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകം കൊവിഡിന്റെ പുതിയതും അപകടകരവുമായ ഘട്ടത്തിലാണെന്നും ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഇറ്റലിയില്‍ ഡിസംബറില്‍ തന്നെ വൈറസ് സാന്നിദ്ധ്യം ഉണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് കൊവിഡിന്റെ പുതിയതും അപകടകരവുമായ ഘട്ടത്തെക്കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.
രോഗം പടരുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണുകള്‍ സാമ്ബത്തിക തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ലോകം പുതിയതും അപകടകരവുമായ ഘട്ടത്തിലാണ്. പലര്‍ക്കും വീട്ടിലായിരിക്കുന്നത് മടുപ്പുളവാക്കുന്നു. പക്ഷേ വൈറസ് ഇപ്പോഴും അതിവേഗം പടരുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പില്‍ പറയുന്നു.
ലോകമെമ്ബാടും ഇതുവരെ 4,59,849 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 86,56,037 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha