അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങള്‍ പുരോഗമിക്കവേ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങള്‍ പുരോഗമിക്കവേ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.'ബൈഡനും കമലയും ജയിക്കുന്ന എന്നത് ഏറെ അപകടമുള്ള കാര്യമാണ്. അതേക്കുറിച്ച് ചിന്തിക്കാന്‍ പോലും ആകില്ല. റിപ്പബ്ലിക്കന്‍ തന്നെയാണ് വിജയിക്കുക. തെരഞ്ഞെടുപ്പ് ഏതെങ്കിലും തരത്തില്‍ അട്ടിമറിക്കപ്പെട്ടാന്‍ മാത്രമേ റിപ്പബ്ലിക്കന്‍സ് തോല്‍ക്കുകയുള്ളു'. ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ബൈഡന്റെ അമേരിക്കയില്‍ ആരും സുരക്ഷിതരായിരിക്കില്ലെന്ന് പ്രസിഡന്റ് ട്രംപ് മുമ്ബ് ആരോപിച്ചിരുന്നു. ജോ ബൈഡന്‍ പ്രസിഡന്റായാല്‍ അമേരിക്കയിലെ എല്ലാ പൊലീസ് വകുപ്പുകളും പിരിച്ചുവിടാനുള്ള നിയമം പാസ്സാക്കും. പൊലീസിനോട് ശത്രുതാ മനോഭാവമുള്ളവരാണ് ബൈഡനും കമലയുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"
https://www.facebook.com/Malayalivartha



























