Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

ടി20 ലോകകപ്പിലെ ഡി ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ കാനഡയ്‌ക്കെതിരെ മിന്നും ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍

20 FEBRUARY 2026 06:51 AM IST
മലയാളി വാര്‍ത്ത

ടി20 ലോകകപ്പിലെ ഡി ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ കാനഡയ്‌ക്കെതിരെ മിന്നും ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ മടങ്ങി. ടൂര്‍ണമെന്റില്‍ മികച്ച പോരാട്ടം നടത്തിയെങ്കിലും കാനഡയ്ക്ക് ഒരു മത്സരവും ജയിക്കാനായി കഴിഞ്ഞില്ല.

അവസാന പോരാട്ടത്തില്‍ 82 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ വിജയം പിടിച്ചത്. ഈ ലോകകപ്പില്‍ രണ്ട് ജയങ്ങളുമായാണ് അഫ്ഗാന്‍ മടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് സ്വന്തമാക്കിയത്. കാനഡയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു.

30 റണ്‍സെടുത്ത ഹര്‍ഷ് താക്കറാണ് കനേഡിയന്‍ നിരയിലെ ടോപ് സ്‌കോറര്‍. താരം 24 പന്തില്‍ 3 ഫോറും ഒരു സിക്‌സും തൂക്കി. സാദ് ബിന്‍ സഫറാണ് തിളങ്ങിയ മറ്റൊരു ബാറ്റര്‍. താരം 26 പന്തില്‍ 28 റണ്‍സെടുത്തു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ യുവരാജ് സാമ്രയ്ക്ക് ഇത്തവണ തിളങ്ങാനായില്ല. താരം 17 റണ്‍സുമായി മടങ്ങി. മറ്റാരും കാര്യമായി പൊരുതിയില്ല.

അഫ്ഗാനിസ്ഥാനായി വെറ്ററന്‍ താരം മുഹമ്മദ് നബി 4 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ സ്വന്തമാക്കുകയായിരുന്നു. ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു. മുജീബ് റഹ്മാന്‍, അസ്മതുല്ല ഒമര്‍സായ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.‌‌‌ നേരത്തെ ടോസ് നേടി കാനഡ ആദ്യം പന്തെറിയാനായി തീരുമാനിക്കുകയായിരുന്നു.

ഓപ്പണര്‍ ഇബ്രാഹിം സാദ്രാന്‍ നേടിയ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് അഫ്ഗാന്‍ മികച്ച സ്‌കോറിലെത്തിയത്. ഇബ്രാഹിം സാദ്രാന്‍ 56 പന്തില്‍ 7 ഫോറും 5 സിക്സും സഹിതം 95 റണ്‍സ് വാരി. ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസ് 20 പന്തില്‍ 5 ഫോറുകള്‍ സഹിതം 30 റണ്‍സ് കണ്ടെത്തി. 32 പന്തില്‍ 2 വീതം സിക്സും ഫോറും സഹിതം 44 റണ്‍സടിച്ച് സെദിഖുല്ല അടല്‍ സ്‌കോര്‍ 200ല്‍ എത്തിച്ചു.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (1 hour ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (1 hour ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (2 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (2 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (2 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (2 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (2 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (2 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (2 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (2 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (2 hours ago)

ഓണ തിരക്കിന് ആശ്വാസം  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (2 hours ago)

Malayali Vartha Recommends