ഗുരുവായൂരപ്പ സന്നിധിയിലെ ശീവേലിപ്പുര വൈദ്യുത ദീപ പ്രഭയിലായി.... ചടങ്ങിൽ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പുതിയ ദീപ വിതാനം ഗുരുവായൂരപ്പന് സമർപ്പിച്ചു

ഗുരുവായൂരപ്പ സന്നിധിയിലെ ശീവേലിപ്പുര വൈദ്യുത ദീപ പ്രഭയിലായി. ഭക്തർക്ക് ആനന്ദാനുഭവമായി പുതിയ വൈദ്യുത ദീപ വിതാനം. ഇന്നലെ രാത്രി ഏഴ് മണിയോടെ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പുതിയ ദീപ വിതാനം ഗുരുവായൂരപ്പന് സമർപ്പിച്ചു.
ശീവേലിപ്പുരയിലെ വെളിച്ചം കൂട്ടുന്നതിനും കൊടിമരത്തിന് ശ്രദ്ധ ലഭിക്കുന്നതിനും ചുറ്റും വെളിച്ചം നിർലോഭം ലഭിക്കുന്നതിനും ശിവേലിപ്പുരയിൽ നിന്നു ഗോപുരത്തിലേക്ക് വെളിച്ചം കേന്ദ്രീകരിക്കുന്നതിനുമായാണ് പുതിയ ദീപ വിതാനം സ്ഥാപിച്ചത്.
പ്രവൃത്തി നിർവഹിച്ച ആലുവ എസ് ആൻഡ് എസ് ഇലക്ട്രിക്കൽസ് സ്ഥാപനത്തിലെ ജീവനക്കാർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി. ദേവസ്വം ഇലക്ട്രിക്കൽ വിഭാഗമായിരുന്നു പ്രവൃത്തിയുടെ മേൽനോട്ടം നിർവഹിച്ചത്. ദേവസ്വം കമ്മീഷണറും വകുപ്പ് സെക്രട്ടറിയുമായ എംജി രാജമാണിക്കം ഐഎഎസ്, ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ, പുതിയ ദീപ വിതാനം 8.77 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച് വഴിപാടായി സമർപ്പിച്ച ദേവസ്വം ഭരണസമിതി അംഗം കെഎസ് ബാലഗോപാൽ,മറ്റ് ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെപി വിശ്വനാഥൻ, മനോജ് ബി നായർ,അഡ്മിനിസ്ട്രേറ്റർ ഒബി അരുൺകുമാർ, എഡിജിപി അജിത് കുമാർ, ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
"
https://www.facebook.com/Malayalivartha
























