ബെയ്‌റൂട്ടില്‍ ഒരു മാസം മുമ്പുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുട്ടിയുടെതെന്ന് കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും രക്ഷാപ്രവര്‍ത്തകരുടെ ഉപകരണം പിടിച്ചെടുത്തു.... ജീവന്റെ തുടിപ്പിനായുള്ള തിരച്ചിലില്‍ രക്ഷാപ്രവര്‍ത്തകര്‍

ബെയ്‌റൂട്ടില്‍ ഒരു മാസം മുമ്പുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഒരു കുട്ടി ജീവനോടെയുണ്ടെന്ന് സംശയം. തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടക്കൂമ്പാരത്തിനടിയില്‍ കുട്ടിയുടെതെന്ന് കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും രക്ഷാപ്രവര്‍ത്തകരുടെ ഉപകരണം പിടിച്ചെടുത്തിരുന്നു.
ചിലെയില്‍ നിന്നുള്ള സംഘം കൊണ്ടുവന്ന നായയാണ് വ്യാഴാഴ്ച കെട്ടിടത്തിന്റെ അടിയില്‍ മനുഷ്യ സാന്നിധ്യമുണ്ടെന്ന സൂചന നല്‍കിയത്. തുടര്‍ന്നാണ് സെന്‍സര്‍ കൊണ്ടുവന്നത്. അതിസൂക്ഷ്മമായ ശബ്ദം പിടിച്ചെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ജനങ്ങളോട് നിശ്ശബ്ദമായിരിക്കാന്‍ ആവശ്യപ്പെട്ടു. തെരുവ് പരിപൂര്‍ണ നിശ്ശബ്ദമായതോടെ ഒരു മിനിറ്റില്‍ 18 ശ്വാസചക്രം ആണ് സെന്‍സര്‍ പിടിച്ചെടുത്തത്.
അവശിഷ്ടങ്ങള്‍ ഒന്നൊന്നായി നീക്കുകയാണ്. ഇതിനായി ത്രീഡി സ്‌കാനിങ് യന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇന്നലെ ശ്വാസചക്രം ഒന്‍പതായി കുറഞ്ഞു. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ ജീവന്റെ തുടിപ്പിനായുള്ള തിരച്ചിലിലാണ്.
"
https://www.facebook.com/Malayalivartha



























