ഇന്ത്യ ചൈന അതിര്‍ത്തിയിലെ സാഹചര്യം വളരെ മോശമാണ്.... പ്രശ്‌നപരിഹാരത്തിനായി ഇടപെടാന്‍ താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ഇന്ത്യ ചൈന അതിര്‍ത്തിയിലെ സാഹചര്യം വളരെ മോശമാണ്.... പ്രശ്‌നപരിഹാരത്തിനായി ഇടപെടാന്‍ താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം. ചൈന ഇന്ത്യയെ സംഘര്‍ഷത്തിലേക്ക് വലിച്ചിടുകയാണോ എന്ന ചോദ്യത്തിന്, അങ്ങനെ ഉണ്ടാവില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെങ്കിലും അതിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നു ട്രംപ് പറഞ്ഞു.അതിനിടെ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി.
അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ചൈനയുടെ അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു കൂടിക്കാഴ്ച. രണ്ട് മണിക്കൂറും 20 മിനിറ്റും കൂടിക്കാഴ്ച നീണ്ടതായാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.നേരത്തേയുള്ള സ്ഥിതി പുനസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം രാജ്‌നാഥ് സിംഗ് ആവര്‍ത്തിച്ചു.മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് മന്ത്രിതല ചര്‍ച്ചയ്ക്ക് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്ഹെ രാജ്നാഥ് സിങ്ങിനോട് സമയം ചോദിച്ചത്.
"
https://www.facebook.com/Malayalivartha



























