ട്രംപിന്റെ ഇടപെടൽ ശ്രദ്ധേയം: കശ്മീർ വിഷയത്തിൽ ഇടപെട്ടതും തുണയായി: സമാധാനത്തിന്റെ നോബൽ സമ്മാന പുരസ്കാരത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നോമിനേഷനിൽ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ ഏറെ നാളായുള്ള വലിയൊരു സങ്കടമായിരുന്നു തനിക്ക് നോബൽ സമ്മാനം ഒന്നും കിട്ടിയിട്ടില്ല. ഒരിക്കൽ പാക്കിസ്ഥാൻ പ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ആയി ഒരു പൊതുവേദി പങ്കിടുമ്പോൾ അദ്ദേഹം ഈ വിഷമം തുറന്നു.. താൻ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് പക്ഷേ തനിക്ക് ഇതുവരെ ഒരു നോബൽ സമ്മാനം പോലും കിട്ടിയിട്ടില്ല എന്നും വന്ന് വളരെയധികം ദുഃഖത്തോടെ പറഞ്ഞിരുന്നു... ഒടുവിലിതാ ട്രംപിന്റെ ആ വലിയ ദുഃഖത്തിന് പരിഹാരം ആവുകയാണ്. ട്രംപിനെ സമാധാന നൊബേൽ പുരസ്കാരത്തിന് നാമനിർദേശംചെയ്തു
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ 2021-ലെ സമാധാന നൊബേൽ പുരസ്കാരത്തിന് നാമനിർദേശംചെയ്തു. ഇസ്രയേലും യു.എ.ഇ.യും തമ്മിലുള്ള ചരിത്രപരമായ സമാധാനക്കരാറിന് മധ്യസ്ഥത വഹിച്ചതിന് നോർവീജിയൻ പാർലമെന്റ് അംഗം ക്രിസ്റ്റ്യൻ ടൈബ്രിങ് ജഡെയാണ് ട്രംപിനെ നിർദേശിച്ചത്. ലോകത്തെ സംഘർഷങ്ങൾ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ട്രംപിന്റെ സംഭാവന വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
കശ്മീർവിഷയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തർക്കത്തിൽ ഇടപെടാൻ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചതും ടൈബ്രിങ് നാമനിർദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ''ഞാൻ ട്രംപിന്റെ ആരാധകനല്ല, എന്നാൽ പുരസ്കാരത്തിന് നാമനിർദേശം ലഭിച്ച മറ്റുള്ളവരെ അപേക്ഷിച്ച് ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാൻ കൂടുതൽ കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്'' -ടൈബ്രിങ് 'ഫോക്സ് ന്യൂസി'നോട് പറഞ്ഞു. യു.എ.ഇ.യും ഇസ്രയേലും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിൽ ട്രംപ് ഭരണകൂടം സുപ്രധാനപങ്കാണ് വഹിച്ചതെന്നും നാലുതവണ പാർലമെന്റ് അംഗവും നാറ്റോ പാർലമെന്ററി അസംബ്ലിയിലേക്കുള്ള നോർവീജിയൻ പ്രതിനിധി സംഘത്തിന്റെ ചെയർമാനുമായ ടൈബ്രിങ് കൂട്ടിച്ചേർത്തു.
''യു.എ.ഇ.-ഇസ്രയേൽ കരാർ ഒരു വഴിത്തിരിവാകാം. പശ്ചിമേഷ്യയിലെ മറ്റുരാജ്യങ്ങളും യു.എ.ഇ.യുടെ പാത പിന്തുടരും. പശ്ചിമേഷ്യയെ അത് സഹകരണത്തിന്റെയും സമൃദ്ധിയുടെയും മേഖലയാക്കും. ഉത്തര-ദക്ഷിണ കൊറിയകൾ തമ്മിലുള്ള സംഘർഷം പരിഹരിക്കാനും ട്രംപ് ഏറെ ശ്രമങ്ങൾ നടത്തി'' -ടൈബ്രിങ് പറയുന്നു.
നൊബേൽ പുരസ്കാരസമിതിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം 2020-ലെ സമാധാനപുരസ്കാരത്തിനുള്ള നാമനിർദേശപ്പട്ടികയിൽ 318 പേരുണ്ട്.
മാത്രമല്ല ഇന്ത്യയും ചൈനയുമായുള്ള വിഷയത്തിലും താൻ ഇടപെട്ട് ഒരു പരിഹാരം ഉണ്ടാക്കാം എന്ന ആവശ്യവുമായി പലപ്പോഴും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തുവന്നിരുന്നു
സമാധാനപരമായി ആ വിഷയങ്ങൾ കൈകാര്യം ചെയ്യണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത് അതുകൊണ്ടുതന്നെ താൻ വിഷയത്തിൽ ഇടപെടാം എന്നും ഒരു പരിഹാരം വരുത്താമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.. മാത്രമല്ല പാക്കിസ്ഥാനുമായുള്ള പ്രശ്നമുണ്ടായിരുന്നു സമയത്തും മധ്യസ്ഥ വഹിക്കാമെന്ന് ആവശ്യമുയർത്തി ഡൊണാൾഡ് ട്രംപ് രംഗത്ത് വന്നിരുന്നു... ടെമ്പിൾ ഈശോ ഇടപെടാമെന്ന് ആവശ്യപ്പെട്ടു മുന്നോട്ടു വന്നപ്പോൾ അദ്ദേഹം മുന്നോട്ടുവെച്ച നിർദേശം ഉണ് ടെമ്പിൾ ഈശോ ഇടപെടാമെന്ന് ആവശ്യപ്പെട്ടു മുന്നോട്ടു വന്നപ്പോൾ അദ്ദേഹം മുന്നോട്ടുവെച്ച നിർദേശം ഇതായിരുന്നു...
ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതി വളരെ മോശമാണെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. "ഇരുരാജ്യങ്ങളുമായും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പ്രശ്നപരിഹാരത്തിന് എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ അതിൽ പങ്കാളിയാകാൻ ഇഷ്ടപ്പെടുന്നു" ട്രംപ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയെ ചൈന ഭീഷണിപ്പെടുത്തുന്നതായി കരുതുന്നില്ലെന്നും എന്നാൽ, അതിലേക്കാണ് അവർ പോകുന്നതെന്നും വൻവെല്ലുവിളികൾ ചൈന സൃഷ്ടിച്ചേക്കുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞിരുന്നു... എന്തായാലും രാജ്യങ്ങൾ തമ്മിൽ ശത്രുത ഉണ്ടാകുമ്പോൾ അതിൽ ഇടപെട്ട് മധ്യസ്ഥത വഹിച്ച് പരിഹരിക്കാമെന്ന് ട്രംപ് ആവശ്യവുമായി മുന്നോട്ട് വരുമ്പോൾ ഈ മനസ്സ് ഇപ്പോൾ അദ്ദേഹത്തെ നോബൽ പ്രൈസ് സമ്മാന ത്തിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്..
https://www.facebook.com/Malayalivartha



























