സ്വദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ മാത്രം പ്രവാസികളെ റിക്രൂട് ചെയ്യുന്ന സംവിധാനം അടുത്ത കൊല്ലം നിര്‍ത്തലാക്കാന്‍ സൗദി നീക്കം

സൗദി അറേബ്യ അടുത്ത വര്‍ഷം പകുതിയോടെ കഫാല സംവിധാനം (സ്വദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ മാത്രം പ്രവാസികളെ റിക്രൂട് ചെയ്യുന്ന സംവിധാനം) നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നു.
തീരുമാനം നടപ്പായാല്‍, 70 വര്‍ഷം പഴക്കമുള്ള കഫാല സംവിധാനം ഇല്ലാതാകും. പ്രവാസി തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പകരം കൃത്യതയുള്ള തൊഴില്‍കരാറിന്റെ അടിസ്ഥാനത്തില്‍ ജോലി എന്ന പുതുചരിത്രത്തിനു സൗദി തുടക്കം കുറിക്കും.
ഒരുകോടിയോളം പ്രവാസികളാണ് സൗദിയിലുള്ളത്. നിലവില്‍ സ്‌പോണ്‍സറുടെ അനുമതി കൂടാതെ ജോലി മാറാനോ നാട്ടിലേക്കു പോകാനോ കഴിയില്ല. ഇത്തരം കര്‍ശന വ്യവസ്ഥകളെല്ലാം പുതിയ സംവിധാനത്തില്‍ മാറും.
https://www.facebook.com/Malayalivartha






















