പ്രവാസികള്‍ക്ക് ഖത്തറില്‍ തിരിച്ചെത്താനുള്ള എക്സെപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ് 30 ദിവസം കൂടി

പ്രവാസികള്‍ക്ക് ഖത്തറില്‍ തിരിച്ചെത്താനുള്ള എക്സെപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ് 30 ദിവസം കൂടി നീട്ടി.
ഖത്തര്‍ ഐഡി ഇല്ലാത്ത 6 മാസം വരെ പ്രായമുള്ള നവജാത ശിശുക്കള്‍ക്ക് എന്‍ട്രി പെര്‍മിറ്റ് വേണ്ട. ഇവര്‍ക്ക് ഓണ്‍ അറൈവല്‍ വീസ ലഭിക്കും.
കോവിഡ് മൂലം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ, ഖത്തര്‍ താമസാനുമതി രേഖയുള്ള, ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് തിരിച്ചെത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ് ഓഗസ്റ്റ് 1 മുതലാണ് നിര്‍ബന്ധമാക്കിയത്.
https://www.facebook.com/Malayalivartha






















