നാട്ടിലേക്ക് മടങ്ങാന്‍ കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ പുതിയ രജിസ്‌ട്രേഷന്‍ ഡ്രൈവ്

ഇന്ത്യക്കാര്‍ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വീണ്ടും ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.
പുതിയ രജിസ്‌ട്രേഷന്‍ ഡ്രൈവ്, നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണവും കൃത്യമായ വിവരങ്ങളും അറിയാനാണെന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് വിമാന സര്‍വ്വീസുകള്‍ ക്രമീകരിക്കാനാണ് പുതിയ രജിസ്‌ട്രേഷന്‍.
പുതിയ രജിസ്‌ട്രേഷന് https://forms.gle/R12a8XDxYXfroXUa എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
https://www.facebook.com/Malayalivartha






















