അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് അമേരിക്ക ഉയര്‍ത്തുന്നത്; ചൈന ഒരു ഭീഷണിയല്ല അവസരമാണെന്നും എതിരാളിയല്ല സുഹൃത്താണെന്നും മനസിലാക്കണം; മൈക്ക് പോംപിയോയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി ചൈന

അമേരിക്കയുടെ പ്രസ്തവാനയിൽ വിറളി പിടിച്ച് ചൈനയുടെ പ്രതികരണം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യത്തിന്റെയോ നിയമസംവിധാനത്തിന്റെയോ സുഹൃത്തല്ലെന്ന മൈക്ക് പോംപിയോയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി ചൈന രംഗത്ത് എത്തിയിരിക്കുകയാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് അമേരിക്ക ഉയര്‍ത്തുന്നതെന്നും ചൈന ഒരു ഭീഷണിയല്ല അവസരമാണെന്നും എതിരാളിയല്ല സുഹൃത്താണെന്നുമാണ് ചൈനീസ് വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക വക്താവായ വാങ് വെന്‍ബിന്‍ പറഞ്ഞിരിക്കുന്നത്. ഇന്‍ഡോ-പസഫിക് നയതന്ത്രം യു.എസിന്റെ പഴയ ശീതസമര നയമാണെന്ന് വാങ് വെന്‍ബിന്‍ വ്യക്തമാക്കി. മാത്രമല്ല, ചൈനയും അയല്‍രാജ്യങ്ങളും തമ്മില്‍ ഭിന്നതയുണ്ടാക്കാനും പ്രാദേശിക സമാധാനവും സ്ഥിരതയും ദുര്‍ബലപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ പോംപിയോ അവസാനിപ്പിക്കണമെന്ന് വാങ് ആവശ്യപ്പെടുകയുണ്ടായി . പ്രതിരോധ മേഖലയിലെ ഉഭയകക്ഷി ധാരണകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ച സാഹചര്യത്തിലായിരുന്നു ചൈനയുടെ ഇത്തരത്തിലുള്ള പ്രതികരണമെന്നതും ശ്രദ്ധേയമായ കാര്യമാണ് . ഇന്ത്യ സന്ദര്‍ശനവേളയില്‍ മൈക്ക് പോംപിയോ നടത്തിയ പ്രസ്താവനക്കെതിരെയാണ് ചൈനയിപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ് .
ഏതുവിധത്തിലുള്ള ഭീഷണിയും നേരിടുന്നതിന് അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറയുകയായിരുന്നു. . ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പോംപിയോയുടെ പ്രതികരണം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സുരക്ഷാ സഹകരണം സംബന്ധിച്ച ചര്‍ച്ചകൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യത്തിന്റെയും നിയമസംവിധാനത്തിന്റെയും സുഹൃത്തല്ല. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുയര്‍ത്തുന്ന ഭീഷണികള്‍ക്കെതിരേ മാത്രമല്ല, എല്ലാവിധ ഭീഷണികള്‍ക്കും എതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ശക്തമായ സഹകരണം ഉറപ്പാക്കും. പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കൊപ്പം അമേരിക്ക നിലകൊള്ളും. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിച്ചുള്ള പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















