Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കോറോണയെ പേടിക്കാതെ തായ്‌വാനെ ഒന്നു ശ്രദ്ധിക്കൂ... ഒരു പ്രാദേശിക കോവിഡ് കേസ് പോലുമില്ലാതെ 201ാം ദിവസത്തിലേയ്ക്ക്

30 OCTOBER 2020 09:29 PM IST
മലയാളി വാര്‍ത്ത

ലോകം കൊറോണയെ പേടിച്ച് പ്രതിരോധശേഷിക്കുള്ള വാക്‌സിനും കാത്തുനില്‍ക്കുകയാണ്. എന്നാല്‍ ഒരു രാജ്യത്ത് മാത്രം കൊറോണയെ പേടിയും ഇല്ല, വാക്‌സിന് വേണ്ടി കാത്തിരിക്കുന്നുമില്ല. കിഴക്കനേഷ്യയിലെ ദ്വീപ് രാജ്യമായ തായ്‌വാനാണ് ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്നത്.പ്രാദേശികമായി കൈമാറ്റം ചെയ്യപ്പെട്ട ഒരു കോവിഡ് കേസ് പോലുമില്ലാതെ തായ്‌വാന്‍ തികച്ചത് 200 ദിവസമാണ്.തായ്‌വാനില്‍ ഏറ്റവും അവസാനം റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക കേസ് ഏപ്രില്‍ 12 നാണ്. രാജ്യത്ത് രണ്ടാമത്തെ തരംഗവും ഉണ്ടായില്ല. ഒരു പ്രാദേശിക കോവിഡ് കേസ് പോലുമില്ലാതെ വെള്ളിയാഴ്ച 201ാം ദിവസത്തിലേയ്ക്കാണ് തായ്‌വാന്‍ കടന്നത്. 23 ദശലക്ഷം ജനങ്ങള്‍ വസിക്കുന്ന ഈ ദ്വീപ് രാഷ്ട്രത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത് 553 കോവിഡ് കേസുകളും ഏഴ് മരണവും മാത്രവുമാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ അതിര്‍ത്തികള്‍ നേരത്തെ തന്നെ അടച്ചു. യാത്ര കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്തു. കര്‍ശനമായ കോണ്‍ട്രാക്ട് ട്രെയിസിങ്ങ്, സാങ്കേതിക വിദ്യയിലൂടെ നടപ്പിലാക്കുന്ന ക്വാറന്റീന്‍, മാസ്‌ക് ധരിക്കല്‍ എന്നിവയില്‍ തായ്‌വാന്‍ കര്‍ക്കശമാക്കി. സാര്‍സ് എന്ന മഹാമാരിയെ അതിജീവിച്ച തായ്‌വാന്‍ കോവിഡിനെതിരെ രണ്ടും കൂട്ടി പൊരുതി.ലോകത്തെ അസൂയപ്പെടുത്തുക തന്നെ ചെയ്തു. അതേസമയം പൂര്‍ണമായും തായ്‌വാന്‍ കോവിഡ് മുക്തമായിട്ടില്ല. പുറത്തുനിന്നെത്തിയ മൂന്നു പേര്‍ക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഫിലിപ്പിന്‍സ്, യുഎസ്, ഇന്തോനേഷ്യ, എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പുറത്തുനിന്നെത്തിയ 20 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (23 minutes ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (37 minutes ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (51 minutes ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (1 hour ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (1 hour ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (2 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (2 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (2 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (3 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (3 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (4 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (4 hours ago)

Malayali Vartha Recommends