Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

പാകിസ്ഥാനിൽ ഇനി പീഡനവീരന്മാർ ‘ക്ലീന്‍ ബൗള്‍ഡ്’ ... ബലാൽസംഗ വീരന്മാരെ പിടിച്ചു ഷണ്ഡരാക്കാനുള്ള നിയമത്തിന് അംഗീകാരം നൽകി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍..

25 NOVEMBER 2020 12:13 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനിൽ ഇനി ബലാൽസംഗം ഉണ്ടാകാൻ സാധ്യതയില്ല ..കാരണം ബലാൽസംഗ വീരന്മാരെ പിടിച്ചു ഷണ്ഡരാക്കാനുള്ള നിയമത്തിനു ഇമ്രാന്‍ ഖാന്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു . ബലാൽസംഗം ചെയ്യുന്നവരുടെ ലൈംഗികശേഷി നിര്‍വീര്യമാക്കണമെന്ന ആവശ്യം ഇന്ത്യയിലും ഉയരാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി എങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല.

ബലാത്സംഗ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട കുറ്റവാളികളെ ഷണ്ഡീകരിക്കുന്ന നിയമത്തിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. രാസപ്രയോഗത്തിലൂടെ ഷണ്ഡവത്കരിക്കാനും ലൈംഗിക കുറ്റകൃത്യങ്ങളില്‍ അതിവേഗ വിചാരണ നടത്തുന്നതിനുമുള്ള കരട് നിയമത്തില്‍ ഇന്നലെയാണ് പ്രധാനമന്ത്രി ഒപ്പുവച്ചത്.

എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഇതുവരെ വന്നിട്ടില്ല. പോലീസില്‍ വനിതകളുടെ സാന്നിദ്ധ്യം കൂട്ടുന്നതും അതിവേഗ വിചാരണ കോടതികളും സാക്ഷികളുടെ സംരക്ഷണവും കരടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്.

”സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഗുരുതരമായ വിഷയമാണെന്നും നീതി നിര്‍വഹണത്തിലെ കാലതാമസം അനുവദിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പൗരന്മാര്‍ക്ക് സുരക്ഷിത അന്തരീക്ഷമാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നത്”ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

നിയമം വ്യക്തവും സുതാര്യവുമാണ്. പീഡനത്തിന് ഇരയാകുന്നവര്‍ക്ക് നിര്‍ഭയമായി പരാതി നല്‍കാന്‍ കഴിയണം. സര്‍ക്കാര്‍ അവരുടെ സ്വകാര്യത സംരക്ഷിക്കുമെന്നും ഇമ്രാന്‍ ഖാന്‍ ഉറപ്പുനല്‍കുന്നു. ബലാല്‍സംഗക്കേസിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന വാദമാണ് പല മന്ത്രിമാരും ഉന്നയിച്ചത്.

എന്നാല്‍ ഷണ്ഡവൽക്കരണത്തിലൂടെ നടപടികള്‍ ആരംഭിക്കാമെന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. മന്ത്രിസഭ ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമം വൈകാതെ പാര്‍ലമെന്റില്‍ പാസാക്കുമെന്ന് സെനറ്റര്‍ ഫയ്സല്‍ ജാവേദ് ഖാന്‍ പറഞ്ഞു. ബലാത്സംഗ കേസില്‍ കര്‍ശന നിയമം വേണമെന്ന് ഏറെക്കാലമായി പാകിസ്താനിൽ ആവശ്യം ഉയരുന്നുണ്ട്.

2018 ജനുവരിയില്‍ ലഹോറില്‍ ഏഴ് വയസ്സുകാരി സൈനബ് അന്‍സാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും അടുത്തകാലത്ത് നടന്ന നിരവധി കൂട്ടബലാല്‍സംഗങ്ങളുമാണ് ഇത്തരം കേസുകളിലെ ശിക്ഷ ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാക്കിയത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (33 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (46 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (2 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (3 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (3 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (4 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (4 hours ago)

Malayali Vartha Recommends