ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം

ഹാര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനു നേരെ ആക്രമണം. കപ്പലില്‍ അജ്ഞാത വസ്തു വന്ന് പതിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സിന് റിപ്പോര്‍ട്ട് ലഭിച്ചു. ഓഗസ്റ്റ് 15നായിരുന്നു സംഭവം. ആക്രമണത്തില്‍ കപ്പലിന്റെ വശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഒരു ജീവനക്കാരന് പരുക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് നിര്‍ദ്ദേശം നല്‍കി. ആക്രമണത്തെ തുടര്‍ന്ന് മേഖലയിലൂടെയുള്ള കപ്പല്‍ ഗതാഗതം കൂടുതല്‍ മന്ദഗതിയിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് വാണിജ്യ കപ്പലുകള്‍ മാത്രമാണ് ഈ ജലപാതയിലൂടെ കടന്നുപോയതെന്ന് മറൈന്‍ ട്രാഫിക് ഡേറ്റ വ്യക്തമാക്കുന്നു.
ആഗോള അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മൂസ് കടലിടുക്കില്‍, ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച സൈനിക സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഗതാഗതം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇത് ആഗോള ഊര്‍ജ്ജ വിതരണത്തെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ആവശ്യങ്ങള്‍ അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോര്‍മൂസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha

























