അതീവ ജാഗ്രത; ലണ്ടനില്‍ നിന്നെത്തിയ വിമാനത്തിലെ അഞ്ച് പേര്‍ക്ക് വൈറസ് ബാധ; അര്‍ദ്ധരാത്രി മുതല്‍ ബ്രട്ടനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും ഇന്ത്യ നിര്‍ത്തി

ലണ്ടനില്‍ നിന്നെത്തിയ വിമാനത്തിലെ അഞ്ച് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രി എത്തിയ യാത്രക്കാരും കാബിന്‍ ക്രൂവും ഉള്‍പ്പടെയുള്ള 266 പേരെ വിമാനത്താവളത്തില്‍ തന്നെ പരിശോധനയ്ക്ക് വിധേയമാക്കി. സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
രോഗം സ്ഥിരീകരിച്ച അഞ്ച് പേരുടെയും സാമ്ബിള്‍ നാഷനല്‍ സെന്റര്‍ ഡിസീസ് കണ്‍ട്രോള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. ബ്രിട്ടനില്‍ അതിവേഗം പടരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ലോകരാജ്യങ്ങള്‍ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
അതേസമയം അര്‍ദ്ധരാത്രി മുതല്‍ ബ്രട്ടനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും ഇന്ത്യ നിര്‍ത്തിലാക്കിയിരുന്നു. വൈറസ് വകഭേദം 70 ശതമാനം പ്രസരണ ശേഷി കൂടിയതാണെന്ന് ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്ക് നേരത്തെ അറിയിച്ചിരുന്നു. ഈ മുന്നറിയിപ്പിനെ തുടർന്ന് നിരവധി രാജ്യങ്ങൾ അന്താരാഷ്ട്ര യാത്രകൾ റദ്ദ് ചെയ്തു.
https://www.facebook.com/Malayalivartha


























