ക്രിസ്തുമസ് സമ്മാനങ്ങള്‍ നല്‍കാന്‍ പാരച്യൂട്ടിലെത്തിയ സാന്റാക്ലോസിന് പറ്റിയത്?

കൊറോണയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍. ക്രിസ്തുമസ് കാലത്തെ ഏറ്റവും വലിയ പ്രത്യേകതയാണ് സാന്റാ ക്ലോസിന്റെ വരവ്. സാന്റാ ക്ലോസ് വരുന്നതും സമ്മാനപ്പൊതികള്‍ നല്‍കുന്നതുമെല്ലാം ക്രിസ്തുമസ് ആഘോഷത്തിന്റെ മാത്രം പ്രത്യേകതകളാണ്. അത്തരത്തില്‍ സമ്മാനം നല്‍കാനെത്തിയ സാന്റാ ക്ലോസിന് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാരച്യൂട്ടില്‍ പറന്നിറങ്ങി കുട്ടികള്‍ക്ക് സമ്മാനപ്പൊതി നല്‍കാന്‍ ശ്രമിക്കവെ പാരച്യൂട്ട് തകര്‍ന്ന് വൈദ്യുതി കമ്ബിയില്‍ കുടുങ്ങിയ സാന്റാക്ലോസിനെയാണ് വീഡിയോയില്‍ കാണുന്നത്. കാലിഫോര്‍ണിയയിലാണ് സംഭവം. കുട്ടികള്‍ക്ക് മിഠായിയും സമ്മാനവും നല്‍കാനായി വ്യത്യസ്തമായ മാര്‍ഗം സ്വീകരിച്ചതാണ് ഈ സാന്റായെ കുടുക്കിയത്. നോര്‍ത്ത് സേക്രമെന്റോയിലുള്ള യുവാവിനാണ് അപകടം ഉണ്ടായത്. സ്വന്തം പാരച്യൂട്ടില്‍ പറന്ന് സമ്മാനങ്ങള്‍ താഴേക്ക് ഇട്ടു നല്‍കാനായിരുന്നു ഇദ്ദേഹത്തിന്റെ ഉദ്ദേശ്യം. എന്നാല്‍, പറക്കുന്നതിനിടെ പാരച്യൂട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അദ്ദേഹം താഴേക്ക് വീഴുകയായിരുന്നു. താഴെ വീഴുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ കാലുകള്‍ വൈദ്യുതി കമ്ബിയില്‍ കുടുങ്ങിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പോലീസിനെയും അഗ്‌നിരക്ഷാ സേനയേയും അറിയിച്ചത്. പിന്നീട് പോലീസും അഗ്‌നി രക്ഷാസേനാംഗങ്ങളും സ്ഥലത്തെത്തി സാന്റാ ക്ലോസിനെ രക്ഷപെടുത്തി. തലനാരിഴയ്ക്കാണ് സാന്റാ മരണത്തില്‍ നിന്ന് രക്ഷപെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























