'2021 അത്യാപത്തുകളുടെ ഒരു വർഷമാകുമെന്ന് ബാബ വംഗ; പ്രയാസകരമായ സമയങ്ങൾ വരും. ആളുകൾ അവരുടെ വിശ്വാസത്താൽ വിഭജിക്കപ്പെടും. മനുഷ്യരാശിയുടെ വിധിയെ മാറ്റുന്ന വിനാശകരമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കും..' ബാബ വംഗയുടെ പ്രവചനം ഇങ്ങനെ

സംഭവബഹുലമായ ഒരു വർഷം തീരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയുമാണ് ലോകജനത 2021നെ ഉറ്റുനോക്കുന്നത്. ഇത്രയേറെ വെല്ലുവിളികൾ നിറഞ്ഞ ഒരു വര്ഷം . കൊറോണ വൈറസിന്റെ വരവ് സാധാരണ ജീവിതത്തെ മാറ്റിമറിച്ചു. പലർക്കും ദുഃഖവും ദുരിതവും നൽകിയാണ് 2020 കണ്ണടച്ച് തുറക്കും മുന്നേ കടന്നു പോയത്. അതോടൊപ്പം തന്നെ അടുത്ത വർഷം കാര്യങ്ങൾക്ക് ഒക്കെ മാറ്റമുണ്ടാകും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ 2021 എങ്ങനെയായിരിക്കും?
സെപ്റ്റംബർ 11 ഭീകരാക്രമണവും ബ്രെക്സിറ്റും കൃത്യമായി പ്രവചിച്ചു എന്നവകാശപ്പെടുന്ന ബാബ വംഗയുടെ വാക്കുകൾ സത്യമാവുകയാണെങ്കിൽ തന്നെ സന്തോഷവും ദുഖവും ഇടകലർന്ന ഒരു വർഷമായിരിക്കും 2021 എന്നതാണ്. വാൻജേലിയ ഗുഷ്ടെറോവ എന്ന് യഥാർത്ഥ പേരുള്ള ബാബ വംഗയ്ക്ക് 'ബാൽക്കൺസിന്റെ നോസ്ട്രഡാമസ്' എന്ന് പേരും ഉണ്ട്. 12-ാം വയസ്സിൽ ഒരു വലിയ കൊടുങ്കാറ്റിനിടെ ദുരൂഹമായി കാഴ്ച നഷ്ടപ്പെട്ടതിന് ശേഷം, ഭാവിയിൽ എന്ത് സംഭവിക്കും എന്ന് മുൻകൂട്ടി കാണാൻ ദൈവത്തിൽ നിന്ന് വളരെ അപൂർവമായ ഒരു സമ്മാനം തനിക്ക് ലഭിച്ചുവെന്നായിരുന്നു ബാബ വംഗ അവകാശവാദം ഉന്നയിച്ചിരുന്നത്. സോവിയറ്റ് യൂണിയന്റെ വിയോഗം, ഡയാന രാജകുമാരിയുടെ മരണം, ചെർണോബിൽ ദുരന്തം എന്നിവ കൃത്യമായി പ്രവചിച്ചു എന്നവകാശപ്പെടുന്ന ബാബ വംഗ 1996-ൽ തന്റെ 85-ാം വയസ്സിൽ മരിക്കുന്നതുവരെ പ്രവചിച്ചവയിൽ 85 ശതമാനവും നടന്നതായാണ് പല റിപോർട്ടുകളും വ്യക്തമാക്കുന്നത്. അപ്പോൾ പിന്നെ 2021-നെപറ്റിയുള്ള ബാബ വംഗയുടെ പ്രവചനങ്ങൾ ജിജ്ഞാസ ഉണർത്തുന്നില്ലേ? എന്ന് ചോദിച്ചാൽ, ഉണ്ട് എന്നതാണ് ഭൂരിഭാഗം പേരുടെയും ഉത്തരം.
അതേസമയം 2021 അത്യാപത്തുകളുടെ ഒരു വർഷമാകുമെന്ന് ബാബ വംഗ മരണത്തിന് മുൻപ് പ്രവചിക്കുകയുണ്ടായി. "ലോകം ഒരുപാട് ദുരന്തങ്ങളും വലിയ ദുരന്തങ്ങളും അനുഭവിക്കും. ആളുകളുടെ അവബോധം മാറും. പ്രയാസകരമായ സമയങ്ങൾ വരുമെന്നും പ്രവചനത്തിൽ പറയുന്നു. ആളുകൾ അവരുടെ വിശ്വാസത്താൽ വിഭജിക്കപ്പെടും. മനുഷ്യരാശിയുടെ വിധിയെ മാറ്റുന്ന വിനാശകരമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കും," ബാബ വംഗയുടെ വാക്കുകൾ. 2021-ൽ ക്യാൻസറിനുള്ള പരിഹാരം കണ്ടെത്തും എന്നതാണ് ആശ്വാസം പകരുന്ന മറ്റൊരു പ്രവചനം. "ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മനുഷ്യരാശി ക്യാൻസറിൽ നിന്ന് മുക്തി നേടുമെന്നും പ്രവചനത്തിൽ പറയുന്നു. ക്യാൻസിനെ ഇരുമ്പ് ചങ്ങലകളുമായി ബന്ധിപ്പിക്കുന്ന ദിവസം വരും."
https://www.facebook.com/Malayalivartha


























