സ്വന്തം വീട്ടിൽ നിന്നും കാമുകിയുടെ വീട്ടിലേക്ക് തുരങ്കപാത; രഹസ്യബന്ധം പിടികൂടി യുവതിയുടെ ഭർത്താവ്...സ്വന്തം ഭാര്യയെ അറിയിക്കരുതെന്നു കാമുകൻ ....

അയൽവാസിയായ യുവതിയുമായി പ്രണയത്തിൽ ആയതോടെ കാമുകിയുടെ വീട്ടിലേക്ക് എത്താനായി ഭാര്യയും കൂടുംബാംഗങ്ങളും അറിയാതെ സ്വന്തം വീട്ടിൽ നിന്ന് കാമുകിയുടെ വീട്ടിലേക്ക് തുരങ്കം നിർമിച്ചു . തുരങ്ക പാതയലിലൂടെയുള്ള യാത്ര ഒടുവിൽ പിടിക്കപ്പെട്ടപ്പോൾ കാമുകൻ ആവശ്യപ്പെട്ടത് സ്വന്തം ഭാര്യ ഇതൊന്നും അറിയരുത് എന്ന്...
മെക്സിക്കോയിൽ ആണ് കാമുകിയുമായുള്ള രഹസ്യബന്ധം നിലനിർത്താനായി കാമുകൻ ഇത്തരം ഒരു മാർഗം കണ്ടെത്തിയത് . ഒടുവിൽ കാമുകിയുടെ ഭർത്താവ് തന്നെയാണ് രഹസ്യകൂടിക്കാഴ്ച കണ്ടെത്തി യുവാവിനെ കയ്യോടെ പിടികൂടിയത്
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ആൽബർട്ടോ എന്ന നിർമ്മാണ തൊഴിലാളിയാണ് കാമുകിയുടെ വീട്ടിലേക്ക് രഹസ്യപാത നിർമ്മിച്ചത്. അയൽവാസി കൂടിയായ കാമുകിയെ ആരും അറിയാതെ സന്ദർശിക്കുന്നതിനായാണ് ഇരുവീടുകളെയും ബന്ധിപ്പിച്ച് ഇയാൾ തുരങ്കപാത നിർമ്മിച്ചത്. വില്ലാസ് ഡെൽ പ്രാഡോയിലെ ടിജുവാനയിലാണ് സംഭവം. ഇവരുടെ ഭർത്താവ് ജോർജ് സെക്യൂരിറ്റി ജീവനക്കാരനാണ്. ഇയാൾ ജോലിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്ന സമയത്തായിരുന്നു തുരങ്കം നിർമ്മാണം
കാമുകിയുടെ ഭർത്താവ് വീട്ടിലില്ലാത്ത നേരത്തായിരുന്നു ആൽബർട്ടോ രഹസ്യ കൂടിക്കാഴ്ചക്കായി തുരങ്കപാതയിലൂടെ വീട്ടിലേക്ക് വന്നിരുന്നത്. തന്‍റെ ഭാര്യ അറിയാതെയായിരുന്നു വീട്ടിൽ നിന്നുള്ള ഈ യാത്ര. എന്നാൽ ഒരുദിവസം കാമുകിയുടെ ഭർത്താവ് ജോർജ് ജോലി സ്ഥലത്ത് നിന്ന് നേരത്തെ വന്നതോടെയാണ് ഇരുവരെയും കാണുന്നതും പിടികൂടുന്നതുമെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്.
ജോർജ് തന്‍റെ വീട്ടിൽ എത്തിയപ്പോൾ ഒരു സോഫയുടെ പിന്നിൽ ആൽബർട്ടോ ഒളിച്ചിരിക്കുന്നത് കൺസെങ്കിലും . പെട്ടെന്ന് തന്നെ ഇയാൾ അപ്രത്യക്ഷനായി . തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിനടിയിലേക്കുള്ള തുരങ്കം ഇയാളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുരങ്കത്തിൽ കയറി പരിശോധിച്ചപ്പോഴാണ് ആൽബർട്ടോയുടെ വീട്ടിലേക്കുള്ള വഴിയാണ് ഇതെന്ന് മനസിലാകുന്നത്.
വാർത്തയും തുരങ്കത്തിന്‍റെ ചിത്രങ്ങളും പുറത്തുവന്നതോടെ സംഭവം മെക്സിക്കോയിൽ ചർച്ചയായിട്ടുണ്ട്. സോഷ്യൽമീഡിയയിൽ ഉൾപ്പെടെ തുരങ്കത്തിന്‍റെ ചിത്രങ്ങൾ വൈറലാവുകയാണ്.
വിവാഹിതനായ ആൽബർട്ടോ ഭാര്യ അറിയാതെയായിരുന്നു അടുത്ത വീട്ടിലേക്ക് തുരങ്കം നിർമ്മിച്ചതും രഹസ്യ ബന്ധത്തിനായി പോയിരുന്നതും. തുരങ്കപാത കണ്ടെത്തിയ ജോർജ്, ആൽബർട്ടോയുടെ വീട്ടിലെത്തിയപ്പോൾ ഇതൊന്നും തന്‍റെ ഭാര്യയെ അറിയിക്കരുതെന്നായിരുന്നു ഇയാൾ ആവശ്യപ്പെട്ടത്.
എന്നാൽ രഹസ്യബന്ധവും തുരങ്കപാതയും കണ്ടെത്തിയ ദേഷ്യത്തിലായിരുന്ന ജോർജ് , ആൽബർട്ടോയുഡി ഈ ആവശ്യം അംഗീകരിക്കില്ലെന്ന് മാത്രമല്ല തർക്കംസംഘട്ടനത്തിലേക്ക് നീണ്ടതോടെ പോലീസ് എത്തി പ്രശ്നം അവസാനിപ്പിക്കേണ്ടിവന്നു.. ഏതായാലും തുരങ്ക നിർമാണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു
https://www.facebook.com/Malayalivartha


























