യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ അതിവേഗത്തിലാക്കി... ഇംപീച്ച്മെന്റ് നടപടികള്‍ അടുത്ത മാസം എട്ടിന് തുടങ്ങും
യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ അതിവേഗത്തിലാക്കി. ഇംപീച്ച്മെന്റ് നടപടികള്‍ അടുത്ത മാസം എട്ടിന് തുടങ്ങും. ജനപ്രതിനിധിസഭ ചുമത്തിയ കുറ്റത്തില്‍ ഉപരിസഭയായ സെനറ്റില്‍ വിചാരണയും തുടര്‍ന്നു വോട്ടെടുപ്പും നടക്കും.
കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടന്ന കലാപത്തിനു പ്രേരണ നല്‍കിയെന്നാണ് ട്രംപിനെതിരായ കുറ്റം. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് വിചാരണ നേരിടുന്നത് യുഎസ് ചരിത്രത്തില്‍ ആദ്യമാണ്. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയില്‍ 197-നെ തിരേ 232 വോട്ടുകള്‍ക്കാണ് ട്രംപ് ഇംപീച്ച് ചെയ്യപ്പെട്ടത്.
ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍പ്പെട്ട 10 അംഗങ്ങളും അനുകൂലിച്ചു വോട്ട് ചെയ്തു. വോട്ടെടുപ്പിനു മുന്‍പായുള്ള ചര്‍ച്ചയില്‍ റിപ്പബ്ലിക്കന്മാര് ട്രംപിനെ പ്രതിരോധിക്കാന്‍ കൂട്ടാക്കിയില്ല. സെനറ്റില്‍ ഇംപീച്ച്മെന്റ് പാസാകാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. 100 അംഗ സഭയില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും 50 വീതമാണുള്ളത്.
ഇംപീച്ച്മെന്റ് പാസാകാന്‍ 17 റിപ്പബ്ലിക്കമാരുടെകൂടി പിന്തുണ വേണ്ടിവരും. ഇരുപതോളം റിപ്പബ്ലിക്കന്മാര് ഇതിനു തയാറാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെനറ്റില്‍ ട്രംപ് ഇംപീച്ച് ചെയ്യപ്പെട്ടാല്‍ അദ്ദേഹത്തിനു പൊതുപദവികളില്‍ വിലക്കേര്‍പ്പെടുത്തുന്ന പ്രമേയവും വോട്ടിനിടും. ഇത് 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ട്രംപിന്റെ മോഹങ്ങള്‍ക്കു തിരിച്ചടിയാകും.
https://www.facebook.com/Malayalivartha