റോമന്‍ കത്തോലിക്ക ചര്‍ച്ചില്‍ വന്‍ ലൈംഗിക ചൂഷണം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 314 പേര്‍ പീഡനത്തിന് ഇരയായെന്ന് പഠന റിപ്പോര്‍ട്ട്

ജര്‍മ്മനിയിലെ റോമന്‍ കത്തോലിക്ക ചര്‍ച്ചില്‍ വന്‍ ലൈംഗിക ചൂഷണമെന്ന് കണ്ടെത്തല്‍. മാര്‍ച്ച് 18ന് പുറത്തുവിട്ട ഒരു സ്വതന്ത്ര പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 314 പേര്‍ പീഡനത്തിന് ഇരയായെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
1975 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് 314 പേര്‍ പീഡനത്തിന് ഇരയായത്. ഇവരില്‍ 50 ശതമാനത്തിലേറെയും 14 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളാണ്. വിവിധ സംഭവങ്ങളിലായി 202 പേര്‍ കുറ്റവാളികളായെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 800 പേജുകളുള്ള പഠന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഹംബര്‍ഗില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ ഹംബര്‍ഗ് ആര്‍ച്ച് ബിഷപ്പ് സ്റ്റെഫാരി ഹെസ്സെ പദവി രാജിവെക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























