കോവിഡ് ലോകത്തിൽ വന്നിട്ട് ഒരു വർഷം പിന്നിടുമ്പോൾ കോവിഡിന്റെ രണ്ടാംവരവിന്റെ ഭീതിയിലാണ് ലോകം ഇപ്പോൾ.പ്രത്യേകിച്ചും ഇന്ത്യ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ ഭീഷണിയിലാണ്. ഓരോ ദിവസം കഴിയുന്തോറും കോവിഡ് കേസുകൾ വർദ്ധിക്കുന്നു എന്നത് വളരെ ആശങ്ക പരമായ കാര്യം തന്നെയാണ്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് കോവിഡ് കേസുകൾ വർദ്ധിക്കുന്നതും ശ്രദ്ധേയമായ കാര്യം. മഹാമാരിയെ നിയന്ത്രിക്കാൻ അടുത്ത നാല് ആഴ്ച നിർണായകമാണെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പനൽകിയിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗം വരുന്ന ഈ സമയം നേരത്തെ ഉണ്ടായതിനേക്കാൾ ചില ലക്ഷണങ്ങൾ കൂടെ കൊറോണ ലക്ഷണങ്ങൾ ആയി ഉൾപ്പെടുത്തിയിട്ടുണ്ട്.അത് എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്...പിങ്ക് കണ്ണുകൾ,ഗാസ്ട്രോണമിക്കൽ കണ്ടിഷൻ, കേൾവിക്കുറവ് എന്നിവയെ നിസ്സാരമായി കാണരുതെന്നാണ് നിർദ്ദേശം കൊടുത്തിരിക്കുന്നത്.ദഹനനാള സംബന്ധമായ ലക്ഷണങ്ങൾ: കൊറോണവൈറസ് അണുബാധ മുകളിലെ ശ്വസനവ്യവസ്ഥയെ ബാധിക്കുന്നു. പുതിയ പഠനം അനുസരിച്ച് വയറിളക്കം, ഛർദ്ദി, വയറുവേദന, ഓക്കാനം, വേദന എന്നിവ കൊറോണ വൈറസിന്റെ ലക്ഷണങ്ങളാണ്. ദഹനസംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങളെ നിങ്ങൾഅഭിമുഖീകരിക്കുകയാണെങ്കിൽ അതിനെ നിസ്സാരമായി കാണരുത്. സ്വയം പരിശോധനയ്ക്ക് വിധേയമാകുകയും ആവശ്യമായ ചികിത്സ സ്വീകരിക്കേണ്ടതുമാണ്.ചെങ്കണ്ണ്: ചൈനീസ് പഠനമനുസരിച്ച് കൊറോണ വൈറസ് അണുബാധയുടെ ഒരു ലക്ഷണമാണ് ചെങ്കണ്ണും. ചെങ്കണ്ണ് ഉള്ളവരിൽ കണ്ണിൽ ചുവപ്പ്, നീർവീക്കം, എന്നിവ കാണാവുന്നതാണ്. കൊറോണ വൈറസ് ബാധിച്ചവരിൽ നടത്തിയ പരിശോധനയിൽ 12 പേർ ഈ ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ട്.കേൾവിക്കുറവ്: സമീപകാലത്ത് എന്തെങ്കിലും തരത്തിലുള്ള കേൾവി പ്രശ്നങ്ങൾ നിങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടെങ്കിൽ അത് കൊറോണ വൈറസിന്റെ ലക്ഷണമാകാമെന്നാണ് പഠനങ്ങൾ പറയുന്നത്.ഇന്റർനാഷണൽ ജേണൽ ഓഫ് ഓഡിയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ COVID-19 അണുബാധ ശ്രവണ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് പറഞ്ഞു. COVID-19 ഉം ഓഡിറ്ററി, വെസ്റ്റിബുലാർ പ്രശ്നങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന 56 പഠനങ്ങൾ ഗവേഷകർ കണ്ടെത്തി.മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടൻ തന്നെ അടിയന്തിരമായചികിത്സ തേടാൻ മറക്കരുത്. ഒന്നാം ഘട്ടത്തിലെ കൊറോണ വൈറസിനെ അപേക്ഷിച്ച് രണ്ടാം വരവിലെ കൊറോണ വൈറസ് കൂടുതൽ ഗുരുതരമാണെന്നാണ് വിദഗ്ദർ പറയുന്നത്.