Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

കുട്ടികളിൽ കൊറോണ വൈറസ് ബാധ ഏറ്റ കുട്ടികൾക്ക് പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കില്ല; കൂടുതൽ ശ്രദ്ധവേണമെന്ന് വിദഗ്ദ്ധർ, വൈറസ് പിടിപെടാതിരിക്കാന്‍ പൊതു ഇടങ്ങളിലേക്ക് കുട്ടികളെ കൊണ്ട് പോകരുതെന്ന് മുന്നറിയിപ്പ്

14 MAY 2021 07:37 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

സങ്കടക്കാഴ്ചയായി... ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോയ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം

പുതുവർഷത്തലേന്ന് ജപ്പാനിലെ നോഡ നഗരത്തിൽ ഭൂകമ്പം; തീവ്രത 6 രേഖപ്പെടുത്തി; വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല

കോവിഡ് ബാധിതരായ കുട്ടികൾക്ക് സാധാരണയുള്ള കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചേക്കില്ലെന്ന് പഠന റിപ്പോർട്ടുകൾ. അമേരിക്കയിലെ അലബാമ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ.

പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ കോവിഡ് ബാധിച്ച കുട്ടികളില്‍ കുറവായിരിക്കുമെന്നും അതിനാല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.

12,000ത്തോളം കോവിഡ് ബാധിതരായ കുട്ടികളിലാണ് പഠനം നടത്തിയത്. കോവിഡ് രോഗികളില്‍ സാധാരണയായി കണ്ടു വരുന്ന ശ്വാസതടസ്സം, വയറുവേദന, വയറിളക്കം, ഛര്‍ദ്ദി, പനി, ക്ഷീണം, പേശിവേദന, രുചിയും മണവും തിരിച്ചറിയാന്‍ സാധിക്കാതിരിക്കല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം മിക്ക കുട്ടികളിലും ഉണ്ടായിരുന്നില്ലെന്നാണ് പഠനത്തില്‍ പറയുന്നത്.

'മുതിര്‍ന്ന ആളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികളില്‍ കോവിഡ് രോഗലക്ഷണങ്ങള്‍ വളരെ കുറവാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തക്ക ലക്ഷണങ്ങള്‍ പലരിലും ഉണ്ടാകാറില്ല. എന്നാല്‍ 5 മുതല്‍ 6 ശതമാനം വരെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരാറുണ്ട്. ഇതില്‍ തന്നെ 18 ശതമാനം പേരെ ആത്യാഹിത വിഭാഗത്തിലും 4 ശതമാനം പേരെ വെന്റിലേറ്ററിലേക്കും മാറ്റേണ്ടി വരുന്നുണ്ടെന്നും' - പഠനത്തിന്റെ ഭാഗമായ ഹൃദ്രോഗ വിഭാഗ വിദഗ്ധന്‍ വിഭു പാര്‍ച്ച പറയുന്നു.

കറുത്ത വര്‍ഗക്കാരിലും പരിഗണനകള്‍ ലഭിക്കാത്ത ന്യൂനപക്ഷ വിഭാഗങ്ങളിലും ഉള്‍പ്പെട്ട കുട്ടികളില്‍ കോവിഡ് ബാധിച്ച്‌ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരില്‍ വെന്റിലേറ്ററുകളുടെയും മറ്റും സഹായം ആവശ്യമായി വരുന്നവരുടെ കാര്യത്തില്‍ വര്‍ഗ - വര്‍ണ വ്യത്യാസങ്ങള്‍ ഇല്ലെന്നും ഗവേഷണം ചൂണ്ടിക്കാട്ടുന്നു.

വാക്സിനേഷന്റെ മുന്‍ഗണന ക്രമത്തില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് ഉള്‍പ്പടെയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട് എന്ന കാര്യം പഠനം മുന്നോട്ട് വെക്കുന്നതായി വിഭു പാര്‍ച്ച വിശദീകരിക്കുന്നു. നാച്ച്‌വറല്‍ സയന്റിഫിക്‌ റിപ്പോര്‍ട്ട് എന്ന ജേണലിലാണ് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികളില്‍ കോവിഡ് കേസുകള്‍ കുറവാണെന്ന് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ലോക ആരോഗ്യ സംഘടനയുടെ രേഖകളിലും വ്യക്തമാക്കിയിരുന്നു. അന്നത്തെ കണക്കനുസരിച്ച്‌ മൊത്തം കോവിഡ് കേസുകളില്‍ 8 ശതമാനം മാത്രമാണ് കുട്ടികളും കൗമാരക്കാരായവരും ഉണ്ടായിരുന്നത്.

ഇന്ത്യയിലെ കോവിഡ് വൈറസിന്റെ രണ്ടാം തരംഗത്തില്‍ രോഗം ബാധിച്ച കുട്ടികളുടെ സ്ഥിതിയും പഠനത്തിലെ കണ്ടെത്തലിന് സമാനമാണ്. ചെറിയ പനി, കഫക്കെട്ട്, ജലദോഷം, വയറുവേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് ഉണ്ടായിരുന്നുത്. എന്നാല്‍ ചില കുട്ടികള്‍ക്ക് ശരീരവേദന, തലവേദന, വയറിളക്കം എന്നിവയും ഉണ്ടായിരുന്നു. ഒരു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പോലും രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചില കുട്ടികളില്‍ പനിയോടൊപ്പം ഗുരുതരമായ അവസ്ഥക്ക് കാരണമാകുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോമും ഉണ്ടായിട്ടുണ്ട്. കോവിഡ് ബാധിച്ച്‌ രണ്ടു മുതല്‍ നാല് വരെ ആഴ്ച്ചകള്‍ക്ക് ശേഷമാണ് ഇത് ഉണ്ടാകുന്നത്. കൊറോണ വൈറസ് പിടിപെടാതിരിക്കാന്‍ പൊതു ഇടങ്ങളിലേക്ക് കുട്ടികളെ കൊണ്ട് പോകരുത് എന്നാണ് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉപാധി; സി.പി.എമ്മിനെതിരെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (22 minutes ago)

തങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തെയാണ് എതിര്‍ത്തത് : അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് സൈബര്‍ ആക്രമണത്തിന് പിന്നാലെ ജിഷിന്റെ ഭാര്യ അമേയ  (30 minutes ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച് 25കാരി  (1 hour ago)

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനം  (1 hour ago)

2026ൽ വരാനിരിക്കുന്നത്  (1 hour ago)

പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ  (1 hour ago)

V V Rajesh വാക്ക് പാലിച്ച് ഗണേഷ് കുമാർ  (1 hour ago)

സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും!  (1 hour ago)

SABARIMALA ഏപ്രിലിൽ പിണറായി പടിയിറങ്ങും മുമ്പ്  (2 hours ago)

ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം  (3 hours ago)

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്... സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി  (4 hours ago)

വയോധികന് ദാരുണാന്ത്യം...  (5 hours ago)

സ്വർണവിലയിൽ വർദ്ധനവ്...  (5 hours ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (6 hours ago)

Malayali Vartha Recommends