ചൈനയില്‍ ഭീതി പരത്തികൊണ്ട് ചാന്‍ഹോം ചുഴലിക്കാറ്റ്, 10 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കുന്നു

ചൈനയില്‍ ഭീതി പരത്തി ചാന്‍ഹോം സൂപ്പര്‍ ചുഴലിക്കാറ്റെത്തുന്നു. മണിക്കൂറില്‍ 187 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് കിഴക്കന്‍ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാന്‍ഹോമിനെ നേരിടാന്‍ വന്‍ സുരക്ഷാ നടപടിയാണ് ചൈന സ്വീകരിച്ചിരിക്കുന്നത്. ഴെജിയാങ്, നിങ്‌ബോ, ഷാങ്ഹായ് തുടങ്ങിയ തീരദേശ നഗരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. തീരദേശ മേഖലകളില്‍ നിന്ന് എട്ടു ലക്ഷത്തോളം പേരെ ഇതിനകം ഒഴിപ്പിച്ചു. 400 ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 1949നു ശേഷം ചൈന നേരിട്ട ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായിരിക്കും ചാന്‍ഹോം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കാറ്റിനു പിന്നാലെ ശക്തമായ മഴയും ഉരുള്‍പൊട്ടലും ചൈന പ്രതീക്ഷിക്കുന്നുണ്ട്. കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ കടലില്‍ പോയ മത്സ്യബന്ധന ബോട്ടുകളെല്ലാം മടങ്ങാന്‍ നിര്‍ദേശം നല്‍കി. 29,000 ബോട്ടുകളാണ് തിരിച്ചുവിളിച്ചത്.
ഈ ആഴ്ച ആദ്യം ഫിലിപ്പീന്‍സില്‍ ചാന്‍ഹോം അഞ്ചു ജീവനുകളാണ് എടുത്തത്. തുടര്‍ന്ന് തായ്‌വാന്‍, ജപ്പാന്‍ എന്നിവിടങ്ങളിലൂടെ കടന്നാണ് ചൈനയിലേക്ക് എത്തുന്നത്. കടന്നുപോയ വഴികളിലെല്ലാം വന്‍ നാശനഷ്ടമാണ് ചാന്‍ഹോം വരുത്തിവച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha