റംസാന്‍ പ്രാര്‍ഥനയ്ക്കിടെ ഇരട്ടസ്‌ഫോടനം; നൈജീരിയയില്‍ 50 മരണം

നൈജീരിയയില്‍ റംസാന്‍ പ്രാര്‍ഥനാ സ്ഥലത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 50 പേര്‍ മരിച്ചു. ദമാതുരു നഗരത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രണ്ട് സ്ത്രീകളാണ് ചാവേറുകളായി സ്‌ഫോടനം നടത്തിയത്.
മധ്യ ദമാതുരുവിലെ മൈതാനത്ത് രാവിലെ പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ക്കിടയിലേക്ക് ചാവേറായി വന്ന സ്ത്രീയാണ് 7.40ഓടെ ആദ്യ സ്‌ഫോടനം നടത്തിയത്. 43 പേര്‍ ഇവിടെ കൊല്ലപ്പെട്ടതായി നൈജീരിയന്‍ സേനയിലെ കേണല്‍ സാനി ഉസ്മാന്‍ പറഞ്ഞു.
രണ്ടു മിനിറ്റിന് ശേഷമാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. പത്തു വയസ്സുള്ള പെണ്‍കുട്ടിയാണ് ചാവേറായെത്തി ആക്രമണം നടത്തിയത്. ഇവിടെ ഏഴു പേര്‍ മരിച്ചു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഭീകരസംഘടനയായ ബോക്കോ ഹറാമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. 2009 മുതല്‍ ബോക്കോഹറാം നടത്തിയ ആക്രമണത്തില്‍ 13,000 പേര്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha