ഇറാനുമുന്നില്‍ മു്ടുമടക്കി ലോക രാജ്യങ്ങള്‍, ഇറാനും വന്‍ശക്തി രാജ്യങ്ങളും ചേര്‍ന്ന് രൂപംനല്‍കിയ ആണവകരാറിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം

ഇറാനും വന്‍ശക്തി രാജ്യങ്ങളും ചേര്‍ന്ന് രൂപംനല്‍കിയ ആണവകരാറിന് ഐക്യരാഷ്ട്ര സഭ അംഗീകാരം നല്‍കി. തിങ്കളാഴ്ച ഏകകണ്ഠമായാണ് ആണവകരാറിനെ പിന്തുണക്കുന്ന പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ പാസായത് (150). അമേരിക്കന്‍ കോണ്‍ഗ്രസില്‍ റിപബ്‌ളിക്കന്‍ അംഗങ്ങള്‍ പ്രമേയത്തിനെതിരെ കനത്ത എതിര്‍പ്പ് ഉയര്‍ത്തുന്നതിനിടെയാണ് യു.എന്‍ അംഗീകാരമെന്നത് ശ്രദ്ധേയമാണ്.
യുറേനിയം സമ്പുഷ്ടീകരണം, സെന്‍ട്രിഫ്യൂഗുകള്‍ വികസിപ്പിക്കല്‍ തുടങ്ങി ആണവായുധ നിര്‍മാണത്തെ സഹായിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്ന കരാറിലെ വ്യവസ്ഥകള്‍ക്ക് ഇറാന്‍ പൂര്‍ണമായി കീഴ്‌പ്പെടുന്നപക്ഷം മൂന്നു മാസത്തിനു ശേഷം സാമ്പത്തിക ഉപരോധം എടുത്തുകളയുമെന്നാണ് വാഗ്ദാനം. നിര്‍ദിഷ്ട സമയത്തിനും മുമ്പ് രാവിലെ ഒമ്പതിനാണ് പ്രമേയം യു.എന്നില്‍ വോട്ടിനിട്ടത്. ബ്രസല്‍സില്‍ ഇറാന്‍ കരാര്‍ സംബന്ധിച്ച് ഉച്ചക്ക് ചര്‍ച്ച നടക്കേണ്ടതിനാല്‍ നേരത്തേയാക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളുടെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി.
കരാര്‍ സംബന്ധിച്ച് അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിര്‍ണായക വോട്ടിങ് 60 ദിവസത്തിനുള്ളില്‍ നടക്കും. സര്‍ക്കാര്‍ ഞായറാഴ്ചയാണ് കരാറിലെ വ്യവസ്ഥകള്‍ ഔദ്യോഗികമായി സഭയില്‍ വെച്ചത്. ഇതോടെ രാജ്യത്തെ വരിഞ്ഞുമുറുക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് പതിയെ രക്ഷപ്പെടാനാകുമെന്നാണ് ഇറാന്റെ കണക്കുകൂട്ടല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരവിപ്പിച്ചുനിര്‍ത്തപ്പെട്ട ശതകോടികള്‍ ഘട്ടംഘട്ടമായി വിട്ടുനല്‍കാന്‍ വ്യവസ്ഥയുണ്ട്.
അതേസമയം, വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഇറാന്‍ പിറകോട്ടുപോയാല്‍ ഉപരോധം പഴയപടി തുടരാനും യു.എന്‍ പ്രമേയം വ്യവസ്ഥ ചെയ്യുന്നു. രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങള്‍ നേരത്തേ കരാറിന് അംഗീകാരം നല്‍കിയിരുന്നു.
അതിനിടെ, അമേരിക്കന്‍ കാര്‍മികത്വത്തില്‍ തയാറാക്കിയ കരാറിന്റെ ഗുണവശങ്ങള്‍ ബോധ്യപ്പെടുത്താനും ആശങ്കകള്‍ പരിഹരിക്കാനും പെന്റഗണ്‍ മേധാവി ആഷ്ടണ്‍ കാര്‍ട്ടര്‍ ഇസ്രായേല്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha