അല്‍ ഖ്വയ്ദ നേതാവിന്റെ മരണം പെന്റഗണ്‍ സ്ഥിരീകരിച്ചു, വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് മരിച്ചതെന്ന് പെന്റഗണ്‍

അല്‍ ഖ്വയ്ദയുടെ പ്രധാന നേതാക്കളിലൊരാളും ഒസാമ ബിന്‍ലാദന്റെ വിശ്വസ്തനുമായിരുന്ന മുഹ്‌സിന്‍ അല്‍ ഫദ്‌ലി സിറിയയില്‍ യുഎസ് സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ജൂണ്‍ എട്ടിന് സിറിയന്‍ പട്ടണമായ സര്‍മദയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നു പെന്റഗണ്‍ സ്ഥിരീകരിച്ചു.
യുഎസിന്റെ നോട്ടപ്പുള്ളികളിലൊരായ ഇയാള്‍ വാഹനത്തില്‍ യാത്രചെയ്യുമ്പോളാണ് വ്യോമാക്രമണം നേരിട്ടതെന്നും പെന്റഗണ്‍ വക്താവ് അറിയിച്ചു. അല്‍ ക്വയ്ദ ബന്ധമുള്ള ഖൊറാസന്‍ ഗ്രൂപ്പിന്റെ നേതാവായിരുന്നു മുഹ്‌സിന്‍ അല്‍ ഫദ്‌ലി. അല്‍ ക്വയ്ദയുടെ ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കാനാണ് ഇയാള്‍ സിറിയയിലെത്തിയത്.
സെപ്റ്റംബര്‍ 11ന് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ച അല്‍ ഖ്വയ്ദയുടെ വിശ്വസ്ത നേതാക്കളിലൊരാളാണ് ഫദ്‌ലിയെന്നും പെന്റഗണ്‍ അറിയിച്ചു. 2002ല്‍ കുവൈറ്റില്‍ വച്ച് യുഎസ് നാവികസേനയുടെ നേര്‍ക്കുണ്ടായ ആക്രമണത്തിലും ഇയാള്‍ പങ്കാളിയായിരുന്നുവെന്നും പെന്റഗണ്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha