ഭീകരര്‍ കോഴികളെയും വെറുതെ വിടില്ല, ആക്രമണത്തിന് ചിക്കന്‍ ചാവേറുകളും

കോഴികളെയും ഐഎസ് ഭീകരര്‍ വെറുതെ വിടില്ലെന്ന് ഉറപ്പിച്ച മട്ടാണ്. കാരണം ആക്രമണത്തിന് കോഴികള്‍ ഉള്‍പ്പടെയുള്ള പക്ഷികളെ ഉപയോഗിക്കുന്നുവെന്നാണ് പുതിയ വിവരങ്ങള്‍. ക്രൂരതയുടെ മുഖമായ ഐഎസ് ഭീകരര്‍ ആക്രമണം നടത്തുന്നതിന് പുതിയ വ്യത്യസ്തമായ വഴികള്‍ സ്വീകരിക്കുന്നുവെന്നാണ് അറിയുന്നത്.
ചാവേറുകളാകാനായി തയാറാക്കി നിര്‍ത്തിയിരിക്കുന്ന കോഴികളുടെയും മറ്റും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് മിറര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഇക്കാര്യം പുറത്തുവിട്ടത്.
സ്‌ഫോടകവസ്തുക്കള്‍ വച്ചുകെട്ടി ചാവേറുകളാക്കാന്‍ ഉദേശിക്കുന്ന കോഴികളെയും മറ്റും എതിരാളികളുടെ പ്രവിശ്യയിലേക്ക് കയറ്റിവിടുകയാണ് ഭീകരര്‍ ചെയ്യുന്നത്. ഇവ ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ റിമോട്ട് കണ്‍ട്രോള്‍ സംവിധാനമുപയോഗിച്ച് സ്‌ഫോടനം നടത്തുകയാണ് ചെയ്യുക. അതിനിടെ, നാളുകള്‍ നീണ്ട പോരാട്ടത്തെ തുടര്‍ന്ന് ഐഎസ് ഭീകരരുടെ ആയുധ ശേഖരത്തില്‍ കാര്യമായ കുറവു വന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ, ഐഎസ് ഭീകരര്‍ സ്വന്തം നിലയക്ക് ബോംബുകളുണ്ടാക്കാന്‍ ആരംഭിച്ചതായും ഇപ്പോള്‍ റിപ്പോര്‍ട്ടുകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha