ബാഗ്ദാദിലെ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ തിരക്കേറിയ വസ്ത്രശാലയിലാണ് സ്‌ഫോടനമുണ്ടായത്. 30 പേര്‍ക്ക് പരുക്ക് പറ്റി. ചൊവ്വാഴ്ച രാത്രി മാഗ്ദാദിലെ ഷിയറ്റ് ജില്ലയിലാണ് സംഭവം.
വസ്ത്രശാലയില്‍ രാത്രി തിരക്കേറിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ പരുക്ക് പറ്റിയവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha