നൈല്‍ നദിയില്‍ ബോട്ട് മുങ്ങി 19 പേര്‍ മരിച്ചു, ഇന്നലെ രാത്രിയോടെയായിരുന്നു അപകടം

ഈജിപ്റ്റിലെ നൈല്‍ നദിയില്‍ ബോട്ടും പത്തേമാരിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു. ഗിസയ്ക്ക് സമീപം ബുധനാഴ്ച രാത്രിയാണ് അപകടം. അപകടസമയത്ത് 25 പേരോളം ബോട്ടില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. കൂട്ടിയിടിയുടെ ആഖാതത്തില്‍ ബോട്ടിന് സാരമായ കേടുപാടുകള്‍ ഉണ്ടായതാണ് മുങ്ങാന്‍ കാരണമെന്ന് ഈജിപ്റ്റിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 18 മുങ്ങല്‍ വിദഗ്ദ്ധരും എട്ട് രക്ഷാ ബോട്ടുകളും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തി ആറ് പേരെ രക്ഷപെടുത്തി. കാര്‍ഗോ ബോട്ടിന്റെ കാപ്റ്റനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha