യു.എസ്. സിനിമാ തിയേറ്ററില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

യു.എസിലെ ഒരു സിനിമാ തിയറ്ററില്‍ നടന്ന വെടിവയ്പില്‍ അക്രമി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കുപറ്റി. ലഫയറ്റെ നഗരത്തിലെ ജോണ്‍സണ്‍ തെരുവിലുളള ഗ്രാന്‍ഡ് 16 തിയേറ്ററിലാണ് വ്യാഴാഴ്ച രാത്രി തോക്കുധാരി ആക്രമണമഴിച്ചുവിട്ടത്.
രാത്രി ഏഴുമണിക്ക് ഉള്ള ഷോ തുടങ്ങിയ ശേഷമായിരുന്നു ആക്രമണം നടന്നതെന്ന് പോലീസധികൃതര്‍ അറിയിച്ചു. \'ട്രെയിന്റെക്ക് എന്ന ചിത്രമായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. ഏഴരയോടെയാണ് വെടിവയ്പ് നടന്നത്. അക്രമി പ്രത്യേകിച്ച് ഒന്നും പറയാതെയായിരുന്നു ആക്രമണമഴിച്ചുവിട്ടതെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
രാത്രി സംഭവസ്ഥലം സന്ദര്‍ശിച്ച ഗവര്‍ണര്‍ ബോബി ജിന്‍ഡാള്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഒറ്റപ്പെട്ട ആക്രമണമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha