ഇറ്റലിയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ വന്‍സ്ഫോടനത്തില്‍ ഏഴ് മരണം , നിരവധി പേര്‍ക്ക് പരിക്ക്

ഇറ്റലിയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ വന്‍സ്ഫോടനത്തില്‍ ഏഴ് മരണം , നിരവധി പേര്‍ക്ക് പരിക്ക്
തെക്കന്‍ ഇറ്റലിയിലെ ബാരിയില്‍ ഒരു പടക്ക നിര്‍മ്മാമശാലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും പലരുടേയും നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മൊദുഗ്‌നോ പട്ടണത്തിലെ ബ്രൂഷെല്ലാ ഫാക്ടറിയിലാണ് വെള്ളിയാഴ്ച അപകടമുണ്ടായത്. ആദ്യ സ്‌ഫോടനത്തെ തുടര്‍ന്ന് നിരവധി തുടര്‍സ്‌ഫോടനങ്ങള്‍ ഉണ്ടാകുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. നിരവധി ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീ അണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്. പല ഇറ്റാലിയന്‍ പട്ടണങ്ങളിലും ഇത് ഉത്സവങ്ങളുടെ അവസരമായതിനാല്‍ പടക്ക ഫാക്ടറികളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയിലായിരുന്നു..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha