ചൈനയില്‍ നി്ന്ന് പാകിസ്ഥാന്‍ നാവികസേന മുങ്ങികപ്പലുകള്‍ വാങ്ങുന്നു

പാകിസ്ഥാന്‍ നാവികസേനയ്ക്ക് ചൈനയില്‍നിന്ന് എട്ടു അന്തര്‍വാഹിനികള്‍ വാങ്ങുന്നു. ഇസ്‌ലാമാബാദില്‍ പാക്കിസ്ഥാന്‍ ധനകാര്യമന്ത്രി ഇഷാക്ക് ദാറും ചൈനയിലെ പൊതുമേഖല കപ്പല്‍ നിര്‍മാണ കമ്പനി പ്രസിഡന്റ് സു സ്വിഖിനും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു.
100 കോടി ഡോളറിന്റെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. നാലു തവണകളായാണു പാക്കിസ്ഥാന്‍ ചൈനീസ് കമ്പനിക്കു പണം നല്‍കുക.
പാക്കിസ്ഥാനും ചൈനയും തമ്മില്‍ പ്രതിരോധ മേഖലയിലെ സഹകരണത്തിന്റെ ഭാഗമായാണ് കരാറെന്നു പാക് ധനമന്ത്രി പറഞ്ഞു. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം ഇതിലൂടെ കൂടുതല്‍ ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha