വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ വെടിവെപ്പില്‍ 21 പേര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്

വടക്കന്‍ അഫ്ഗാനിസ്താനില്‍ ഒരു വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ വെടിവെപ്പില്‍ 21 പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി അന്തരാബ് ജില്ലയിലെ ഒരു പ്രാദേശിക മുല്ലയുടെ വീട്ടില്‍നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനത്തെിയ രണ്ടുസംഘം പരസ്പരം വെടിവെക്കുകയായിരുന്നുവെന്ന് ബാഗ്ലാന്‍ പ്രവിശ്യയിലെ ഗവര്‍ണര്‍ ജാവീദ് ബശ്‌റാത് പറഞ്ഞു. വിവാഹ സല്‍ക്കാരത്തില്‍ 400 ഓളം പേര്‍ പങ്കെടുത്തിരുന്നു. വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ബഗ്ലാന്‍ പ്രവിശ്യ താലിബാന്‍ സ്വാധീന മേഖലകളിലൊന്നാണ്. കിഴക്കന്‍ പ്രവിശ്യയായ ഹെല്‍മാന്തില്‍ കഴിഞ്ഞ ഡിസംബറില്‍ വിവാഹ സല്‍ക്കാരത്തിനിടെ നടന്ന സൈനിക വെടിവെപ്പില്‍ ഒരു കുട്ടിയും 17 സ്ത്രീകളും കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha