ആളില്ലാ വിമാനം പ്രവര്‍ത്തിപ്പിച്ചത് ഇന്ത്യ തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞതായി പാകിസ്താന്‍

പിടിവിടാതെ പാക്കിസ്ഥാന്‍. വെടിവെച്ചിട്ട ആളില്ലാ വിമാനം പ്രവര്‍ത്തിപ്പിച്ചത് ഇന്ത്യയെന്ന് പാക് സേന. ഫോറന്‍സിക് ടെസ്റ്റില്‍ ഇന്ത്യ തന്നെയാണ് ആളില്ല വിമാനം പ്രവര്‍ത്തിച്ചതെന്ന് തെളിഞ്ഞതായി പാകിസ്താന്‍ സേന പറഞ്ഞു. ആളില്ലാ വിമാനത്തില്‍ നിന്ന് ലഭിച്ച ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇത് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് എത്തിയതായി മനസിലായെന്നും പാക് സേന വക്താവ് പറഞ്ഞു.
കഴിഞ്ഞ 15ന് ഇന്ത്യ പാക് അതിര്‍ത്തിയില്‍ നിന്നാണ് പാക് ആളില്ലാ വിമാനം വെടിവെച്ചിട്ടത്. അതിര്‍ത്തി കടന്നെത്തിയ ആളില്ല വിമാനം വെടിവെച്ചിട്ടതായി പാക് അറിയിച്ചിരുന്നു. തൊട്ടു പുറമെ ഇത് ഇന്ത്യയുടേതാണെന്ന് പാക് ആരോപിച്ചിരുന്നു.
എന്നാല്‍ ഇന്ത്യ ഈ ആരോപണം തള്ളിയിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ ചാര വിമാനമെന്ന് ആരോപിച്ച് പാക്കിസ്താന്‍ വെടിവച്ചിട്ട പൈലറ്റില്ലാ വിമാനത്തിന്റെ കൂടുതല്‍ വെളിപ്പെടുത്തലുമായി ചൈനീസ് കമ്പനി രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha