യുദ്ധക്കുറ്റത്തിന് ഗദ്ദാഫിയുടെ മകന് വധശിക്ഷ

യുദ്ധക്കുറ്റത്തിന് ലിബിയയിലെ ഏകാധിപതി ആയിരുന്ന മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്‌ളാമിനേയും മറ്റ് എട്ടുപേരേയും വധശിക്ഷയ്ക്ക് കോടതി വിധിച്ചു. ലിബയയിലെ വടക്ക്പടിഞ്ഞാറന്‍ പട്ടമായ സിന്റാനില്‍ വിമത ഗ്രൂപ്പിന്റെ പിടിയിലായതിനാല്‍ വിധി പ്രഖ്യാപിക്കുന്‌പോള്‍ സെയ്ഫ് കോടതിയില്‍ ഹാജരായിരുന്നില്ല. 2011 മുതല്‍ സെയ്ഫ് ഈ ഗ്രൂപ്പിന്റെ പിടിയിലാണ്. ഇതേസമയം, വിധിക്കെതിരെ സെയ്ഫിന് അപ്പീല്‍ നല്‍കാന്‍ കഴിയും.
തന്റെ പിതാവ് മുഅമര്‍ ഗദ്ദാഫിയുടെ പതനത്തിന് വഴിച്ച പ്രക്ഷോഭത്തില്‍ സമരക്കാരെ കൊന്നൊടുക്കിയ കേസിലാണ് സെയ്ഫിന് വധശിക്ഷ വിധിച്ചത്. ഈ കേസില്‍ സെയ്ഫിനെതിരെ നേരത്തെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നതാണ്. ഗദ്ദാഫിയുടെ കാലത്തെ രഹസ്യാന്വേഷണ വിഭാഗം തലവന്‍ അബ്ദുള്ള അല്‍ സനൂസി, അന്നത്തെ പ്രധാനമന്ത്രി ബാഗ്ദാദി അല്‍ മഹമൂദി എന്നിവരും വധശിക്ഷ നേരിടുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha