Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

'ഇത് പാകിസ്ഥാനുള്ള പണി' തുറന്ന് പറഞ്ഞ് താലിബാന്‍ സബീഹുള്ള തുടങ്ങി കഴിഞ്ഞു...

04 SEPTEMBER 2021 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

അല്‍ ഖൈദയെയും താലിബാനേയും വച്ച് കാശ്മീരില്‍ ഒരു കളി കളിക്കാം എന്ന് തന്നെയായിരിക്കണം പാകിസ്ഥാന്‍ സ്വപ്നം കാണുന്നത്. എന്നാല്‍ അതൊരു മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രം ആയിരിക്കും എന്ന് അവര്‍ എത്ര പെട്ടെന്ന് മനസിലാക്കുന്നോ അത്രയും അവര്‍ക്ക് നല്ലത്.

ഇന്ത്യ കുറച്ചു കാലമായിട്ട് പഴയ ഇന്ത്യയല്ല നേപ്പാളിനെ വച്ച് അതിര്‍ത്തിയില്‍ ചൈന ചൊറിഞ്ഞപ്പോള്‍ ഇന്ത്യ ആക്രമിച്ചത് നേപ്പാളിനെയല്ല മറിച്ച് അവരെ കൊണ്ട് അത് ചെയ്യിപ്പിച്ച ചൈനയെ ആയിരിന്നു, സമാനമായി തന്നെ താലിബാനെയോ അല്‍ ഖൈദയെയോ വച്ച് ഇന്ത്യയെ ചൊറിയാന്‍ വന്നാല്‍ ഇന്ത്യ കേറി മാന്തുന്നത് പാകിസ്ഥാനെ കൂടെ ആയിരിക്കും എന്ന് മൂന്ന് തരം ആണ്. 




എന്നാല്‍ അതവിടെ നില്‍ക്കട്ടെ തല്‍ക്കാലം, താലിബാനെ ഉപയോഗിച്ച് ഇന്ത്യയെ ചൊറിയാന്‍ വരുമ്പോള്‍ പാകിസ്ഥാന്‍ സൗകര്യ പൂര്‍വ്വം മറക്കുന്ന ഒരു കാര്യം ഉണ്ട്, അത് പാകിസ്ഥാന്‍ അഫ്ഘാനിസ്ഥാന്‍ അതിര്‍ത്തി യെ കുറിച്ചാണ് . ഡുറാന്‍ഡ് ലൈന്‍ എന്നറിയപ്പെടുന്ന ഈ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സ്വന്തം രാജ്യം ആയി കാണുന്ന പല പ്രദേശങ്ങളും അഫ്ഘാനികള്‍ കരുതുന്നത് അവരുടേതാണെന്നാണ്.

 

പാകിസ്ഥാന്‍ അഫ്ഘാനിസ്ഥാന്‍ ഭായി ഭായി എന്നൊക്കെ ആണ് പാകിസ്ഥാന്‍ പറയുന്നതെങ്കിലും താലിബാന്റെ ഒരു നേതാവ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആണ് ഇത് തുറന്നു പറഞ്ഞു കൊണ്ട് രംഗത്ത് വന്നത്. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ മതില് കെട്ടുന്നത് ഞങ്ങള്‍ക്ക് അത്ര ഇഷ്ടമായിട്ടില്ല എന്നാണ് പുള്ളി പറഞ്ഞത്. അതായത് പാക്കിസ്ഥാനുള്ള പണി പുറകെ വരുന്നുണ്ട് എന്ന് തന്നെ ചുരുക്കം



പാകിസ്ഥാന് കനത്ത ആഘാതം തന്നെയാകുന്നു ഒരു പ്രസ്താവനയിലൂടെ , അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണാധികാരികള്‍ അതായത് താലിബാന്‍ അഫ്ഘാന്‍ - പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ അതായത് ഡുറാന്‍ഡ് ലൈനില്‍ പാകിസ്ഥാന്‍ നടപ്പിലാക്കുന്ന ഫെന്‍സിംഗിനെ എതിര്‍ത്തു കൊണ്ട് രംഗത്ത് വന്നു . പഷ്തൂണ്‍ ടിവിയോട് സംസാരിച്ച ഭീകര സംഘടനയുടെ വക്താവ് സബിഹുല്ല മുജാഹിദ് അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പാകിസ്താന്‍ അതിന്റെ 2640 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ വേലി കെട്ടുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും അവര്‍ അതിന് സമ്മതിക്കുകയോ ഇടപെടുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായി പ്രസ്താവിക്കുകയും ചെയ്തു. സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം മാത്രമേ അവര്‍ ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് പ്രഖ്യാപിക്കുകയുള്ളൂവെന്ന് വക്താവ് അടിവരയിട്ടു പറയുകയും ഉണ്ടായി


1893 -ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സര്‍ ഹെന്റി മോര്‍ട്ടിമര്‍ ഡുറാണ്ടിന്റെ നേതൃത്വത്തില്‍ അന്നത്തെ അഫ്ഗാനിസ്ഥാനിലെ അമീര്‍, അബ്ദുര്‍ റഹ്മാനുമായുണ്ടാക്കിയ കരാര്‍ വഴി 2,640 മൈല്‍ നീളമുള്ള വിശാലമായ ഭൂപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു അതിര്‍ത്തി പാകിസ്ഥാനും അഫ്ഘാനിസ്ഥാനും ഇടയില്‍ നടപ്പിലാക്കിയിരുന്നു. ഇതാണ് ഡുറാണ്ട് ലൈന്‍ എന്ന്അറിയപ്പെടുന്നത് . 1947 മുതല്‍ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കത്തിന്റെ ഒരു പ്രധാന കാരണമായി ഇത് മാറിയിരുന്നു . അഫ്ഗാനിസ്ഥാന്റെ അഭിപ്രായത്തില്‍ 'നിയമപരമായ വിശുദ്ധിയില്ലാത്ത' ഡ്യൂറാന്‍ഡ് ലൈനിനെ നിയമവിധേയമാക്കാന്‍ വേണ്ടി പാകിസ്താന്‍ വേലി കെട്ടിത്തുടങ്ങിയതിനുശേഷം ഇത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ നിരവധി അക്രമാസക്തമായ സംഭവങ്ങള്‍ക്ക് ഇടയാക്കി, ഇതിനെ തുടര്‍ന്ന് ഇരുഭാഗത്തും നിരവധി നാശനഷ്ടങ്ങള്‍ക്ക് കാരണമായി

 




വാസ്തവത്തില്‍, ഈ പാത പഷ്തൂണ്‍ ഗോത്ര മേഖലകളിലൂടെ അവയെ രണ്ടായി വിഭജിച്ചാണ് കടന്നു പോകുന്നത് , ഗ്രാമങ്ങളും കുടുംബങ്ങളും ഭൂമിയും രണ്ട് 'സ്വാധീന മേഖലകളില്‍' ആയി വിഭജിക്കപ്പെട്ടു. 'വിദ്വേഷത്തിന്റെ വരി', അഥവാ ഏകപക്ഷീയമായ, യുക്തിരഹിതമായ, ക്രൂരവും അതെ സമയം ബ്രിട്ടീഷുകാരുടെ പേടി സ്വപ്നമായിരുന്നു പഷ്തൂണുകളേ വിഭജിക്കാനുള്ള തന്ത്രവും ആയിരിന്നു ഡുറാന്‍ഡ് ലൈന്‍ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.


1947 -ല്‍ സ്വാതന്ത്ര്യം ലഭിച്ചതോടെ പാകിസ്ഥാന് ഡ്യൂറാന്‍ഡ് ലൈന്‍ അവകാശമായി ലഭിച്ചു. എന്നാല്‍ പഷ്തൂണ്‍ വിഭാഗം ഒരു കാലത്തും ഇത് അംഗീകരിച്ചിരുന്നില്ല. 1947 ല്‍ പാകിസ്താന്‍ ഐക്യരാഷ്ട്രസഭയില്‍ ചേരുന്നതിനെതിരെ വോട്ട് ചെയ്ത ഏക രാജ്യം അഫ്ഗാനിസ്ഥാന്‍ മാത്രമാണ്.


വിഭജന സമയത്ത് 'അതിര്‍ത്തി ഗാന്ധി' ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ ഉന്നയിച്ച ഒരു ആവശ്യമായിരുന്നു 'പഷ്തൂനിസ്ഥാന്‍' - പഷ്തൂണുകളുടെ ഒരു സ്വതന്ത്ര രാജ്യം എന്നാല്‍ പിന്നീട് അദ്ദേഹം അതില്‍ നിന്നും പിന്‍വലിഞ്ഞു




എന്നാല്‍ പഷ്തൂണ്‍ ദേശീയതയോടുള്ള ഇന്ത്യയുടെ പിന്തുണയെക്കുറിച്ചുള്ള ഭയം പാകിസ്താനെ നാളിതുവരെ വേട്ടയാടി കൊണ്ടിരിക്കുകയാണ്, ഇന്ത്യ ആ ഭാഗത്തേക്ക് അധികം ശ്രദ്ധിക്കാറില്ലെങ്കില്‍ കൂടെയും


ഇപ്പോള്‍ അഫ്ഘാനിസ്ഥാന്റെയും താലിബാന്റെയും തല തൊട്ടപ്പനായി ചമയുന്ന പാകിസ്ഥാന്‍ അതിനിടയില്‍ സൗകര്യപൂര്‍വ്വം ഈ അതിര്‍ത്തി തങ്ങളുടേതാകാം എന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതിനുള്ള കൃത്യമായ മറുപടി തന്നെയാണ് താലിബാന്‍ നല്‍കിയിരിക്കുന്നത്

 




അതിര്‍ത്തിയില്‍ സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതിനാല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കേണ്ട ആവശ്യമില്ല, ''താലിബാന്‍ വക്താവ് പറഞ്ഞു, അഫ്ഗാനിസ്ഥാനില്‍ അതിര്‍ത്തിയില്‍ വേലി സ്ഥാപിക്കുന്നതിനുള്ള പാകിസ്താന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ താലിബാന്‍ അത്ര ചായ്വ് കാണിക്കുന്നില്ല എന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്


അതായത് താലിബാന്റെ അഭിപ്രായത്തില്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ അതിര്‍ത്തിയേ വേണ്ട എന്നാണ്. അതായത് ഇരു ഭാഗത്തും ഉള്ള കുടുംബങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാനുള്ള സൗകര്യം ചെയ്തു തരണം എന്നാണ് താലിബാന്റെ ആവശ്യം. അതായത് പാകിസ്ഥാന്‍ അവരുടെ അതിര്‍ത്തി അല്ലെങ്കില്‍ അവരുടെ പ്രദേശം ആയി കണക്കാക്കുന്ന സ്ഥലം പാകിസ്ഥാന്റെയാണ് എന്ന് തന്നെ താലിബാന്‍ അംഗീകരിക്കുന്നില്ല എന്നാണ് ഇതിന്റെ ചുരുക്കം




എന്തായാലും ഇന്ത്യയെ ശിഥിലമാക്കാന്‍ കശ്മീര്‍ ഉപയോഗിക്കാന്‍ താലിബാനെ ഉപദേശിക്കുന്ന പാകിസ്ഥാന്‍ പുറകില്‍ നിന്നും വെടി കൊള്ളാതിരിക്കാന്‍ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും എന്നെ പറയാനുള്ളൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (12 minutes ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (44 minutes ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (57 minutes ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (1 hour ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (1 hour ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (1 hour ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (2 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (8 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (9 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (9 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (9 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends