Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

കളിച്ച് കളിച്ച് മുറത്തില്‍ കയറി കളി തുടങ്ങി താലിബാന്‍... താലിബാന് മോദിയുടെ സമ്മാനപൊതി ഉടന്‍

04 SEPTEMBER 2021 10:45 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

കളിച്ചു കളിച്ചു മുറത്തില്‍ കയറി കളിക്കാനൊരുങ്ങി താലിബാന്‍ . ഇന്ത്യയുമായ് ചര്‍ച്ചക്ക് തയ്യാറാണെന്ന് പറഞ്ഞതിന് പിന്നാലെ കാശ്മീരിലെ മുസ്ലീങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് താലിബാന്‍ പരസ്യ പ്രസ്താവന നടത്തി.നരേന്ദ്രമോദിയുടെ ഇന്ത്യയോടാണ് താലിബാന്‍ തീക്കളിക്ക് തയ്യാറായിരിക്കുന്നത്. അതിനാല്‍ സമ്മാനം വൈകാതെ കിട്ടും.

കാശ്മീര്‍ ഉള്‍പ്പെടെ ലോകത്ത് എവിടെയുമുള്ള മുസ്ലീങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്നാണ് താലിബാന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ മറ്റേതെങ്കിലും രാജ്യത്തിനെതിരെ ആയുധമുയര്‍ത്താനില്ലെന്നാണ് നിലവിലെ നയം. ബിബിസി ഉര്‍ദുവിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്. താലിബാന്‍ ഭരണത്തിന്‍ കീഴില്‍ അഫ്ഗാനിസ്ഥാന്‍ വ്യാപകമായി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുമെന്ന ആശങ്ക ഇന്ത്യ പങ്കുവയ്ക്കുന്നതിന് ഇടയിലാണ് താലിബാന്റെ പുതിയ പ്രഖ്യാപനം.

 



താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീനാണ് ബിബിസി ഉര്‍ദുവിനോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മുസ്ലിം എന്ന നിലയില്‍ കശ്മീരിലും ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും മുസ്ലിങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. മുസ്ലിംകള്‍ ഞങ്ങളുടെ തന്നെ ഭാഗമാണ് എന്ന നിലയിലായിരുന്നു താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്റെ പ്രതികരണം. ഞങ്ങളുടെ നിയമം അനുസരിച്ച് തുല്യനീതിക്ക് അവര്‍ അര്‍ഹരാണെന്നും താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ സംബന്ധിച്ച താലിബാന്റെ മുന്‍ നിലപാടുകളോട് വിരുദ്ധമായാണ് താലിബാന്‍ വക്താവിന്റെ നിലവിലെ പ്രതികരണം. അതായത് വേണ്ടി വന്നാല്‍ ഇന്ത്യക്കെതിരെ തിരിയുമെന്ന് ചുരുക്കം.

കാശ്മീരിനെ ചൊല്ലി പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ നിലപാട് കടുപ്പിക്കുമ്പോഴാണ് താലിബാന്റെ പുതിയ പ്രതികരണം. ഇത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നില്ല. എന്നാല്‍ താലിബാന്റെ തനിഗുണം ഭാരത സര്‍ക്കാര്‍ മനസ്സിലാക്കി. അത് പെട്ടെന്നായത് ഇന്ത്യന്‍ സര്‍ക്കാരിനെ ആഹദിപ്പിക്കുന്നു. പാക്കിസ്ഥാന്റെ ഗണത്തിലേക്ക് താലിബാനെയും ഇന്ത്യ ഉള്‍പ്പെടുത്തി കഴിഞ്ഞു.

 



ഇന്ത്യയുമായി വാണിജ്യ സാംസ്‌കാരിക രാഷ്ട്രീയ ബന്ധം താലിബാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഓഗസ്റ്റ് 15ന് കാബൂള്‍ പിടിച്ചെടുത്ത ശേഷം താലിബാന്‍ പ്രതിനിധികള്‍ പ്രതികരിച്ചത്.

അഫ്ഗാനിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് താവളമൊരുക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച വിശദമാക്കിയത്. നേരത്തെ ദോഹയില്‍ താലിബാന്‍ ഉപമേധാവിയെ കണ്ട് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ചര്‍ച്ച നടത്തിയിരുന്നു. അഫ്?ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ചര്‍ച്ചയില്‍ താലിബാനോട് ആവശ്യപ്പെട്ടു. അഫ്ഗാന്‍ മണ്ണ് ഭീകരവാദികള്‍ക്ക് താവളമാകരുത് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കശ്മീര്‍ അടക്കമുള്ള ഇടങ്ങളേക്കുറിച്ച് താലിബാന്റെ പുതിയ പ്രതികരണം എത്തുന്നത്. അതായത് പഠിച്ചതേ പാടൂ എന്നാണ് താലിബാന്റെ പ്രതികരണമെന്ന് ഇന്ത്യ മനസ്സിലാക്കുന്നു. താലിബാന്റെ മണ്ണില്‍ തീവ്രവാദികള്‍ കൂടുകൂട്ടുമെന്ന് ഉറപ്പായി കഴിഞ്ഞു.
രാഷ്ട്രീയ ബന്ധം ആഗ്രഹിക്കുന്നു എന്ന് താലിബാന്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ പ്രതികരിക്കാത്തത് ഇതുകൊണ്ടാണ്. താലിബാനെ വിശ്വസിക്കാന്‍ ഇന്ത്യ ഇതുവരെയും തയ്യാറായിരുന്നില്ല. അതു കെണ്ടാണ് താലിബാന്റെ നിര്‍ദ്ദേശത്തോട് തല്ക്കാലം പ്രതികരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞത്.

 



ഈ മാസം പതിനഞ്ചിന് കാബൂള്‍ പിടിച്ച ശേഷം ഇതാദ്യമായാണ് താലിബാന്‍ ഇന്ത്യയുമായുള്ള ബന്ധം പരാമര്‍ശിക്കുന്നത്. ദോഹയിലെ താലിബാന്‍ ഉപമേധാവി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റേനക്‌സായി നല്കിയ സന്ദേശത്തിലാണ് നിര്‍ദ്ദേശം. ഇന്ത്യയുമായി വാണിജ്യ സാംസ്‌കാരിക രാഷ്ട്രീയ ബന്ധം താലിബാന്‍ ആഗ്രഹിക്കുന്നു. പാകിസ്ഥാനിലൂടെ ഇന്ത്യയിലേക്കുള്ള വ്യാപാരം തുടരാന്‍ ആഗ്രഹിക്കുന്നു എന്ന് താലിബാന്‍ നേതാവ് പറഞ്ഞു. ഇന്ത്യയെ മേഖലയിലെ പ്രധാന പങ്കാളിയായി കാണുന്നു എന്ന സന്ദേശവും താലിബാന്‍ നല്കി. എന്നാല്‍ അഫ്ഗാനില്‍ ഏതു തരത്തിലുള്ള സര്‍ക്കാര്‍ താലിബാന്‍ രൂപീകരിക്കുന്നു എന്നത് നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ജമ്മുകശ്മീരിനെക്കുറിച്ച് താലിബാന്‍ സ്വീകരിക്കുന്ന നിലപാടും അറിയേണ്ടതുണ്ട്. ഇന്ത്യയ്ക്ക് ധൃതിയില്ല എന്ന സൂചന കഴിഞ്ഞ ദിവസം വിദേശകാര്യവക്താവ് നല്കിയിരുന്നു.

ഇന്ത്യയെ സംബന്ധിച്ചത്തോളം കാശ്മീരാണ് പ്രശ്‌നം. കാശ്മീരിനെ പോറലേല്പിക്കുന്ന തരത്തിലുള്ള ഒരു തീരുമാനവും ഇന്ത്യ എടുക്കില്ല.

 



അമേരിക്ക പിന്‍മാറിയതോടെ അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് വിദേശകാര്യമന്ത്രാലയത്തിനു മുന്നിലുള്ള വെല്ലുവിളി. ഇതിന് താലിബാന്റെ സഹായം വേണ്ടി വരും. തുടക്കത്തില്‍ രക്ഷാദൗത്യത്തിന് ഇന്ത്യ ഹമീദ് കര്‍സായി, അബ്ദുല്ല അബ്ദുല്ല എന്നിവരുടെയും റഷ്യയുടെയും സഹകരണം കൂടി തേടിയിരുന്നു എന്ന റിപ്പോര്‍ട്ടും പുറത്തു വന്നു. ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്‍മാരെ സ്വീകരിക്കും എന്ന നയം തുടരാനാണ് തീരുമാനം. ഇപ്പോള്‍ ഇന്ത്യയിലുള്ള അഭയാര്‍ത്ഥികള്‍ക്കെല്ലാം വിസ കാലാവധി നീട്ടി നല്കുമെന്ന പ്രഖ്യാപനവും ഈ നയത്തിന്റെ ഭാഗമാണ്.

നയങ്ങള്‍ എന്തു തന്നെയായാലും താലിബാനെ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് ഇന്ത്യന്‍ സര്‍ക്കാരിന്റ തീരുമാനം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (14 minutes ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (46 minutes ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (59 minutes ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (1 hour ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (1 hour ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (1 hour ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (2 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (8 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (9 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (9 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (9 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends