Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ചൈനക്ക് വലിയ തിരിച്ചടി.... തായ്വാനോടുള്ള യുഎസ് പ്രതിബദ്ധത ''ഉറച്ചതാണെന്നും'' പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന ഉയര്‍ത്തുന്ന നിലവിലെ അപകടത്തിനെതിരെ യുഎസ് തായ്വാനുമായി ഐക്യപ്പെടുന്നുവെന്നും വ്യക്തമാക്കി കൊണ്ട് അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ രംഗത്ത്‌

14 OCTOBER 2021 01:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

ഇന്തോ - ചൈന മേഖലയില്‍ അമേരിക്ക ദുര്‍ബലം ആവുകയാണ് അല്ലെങ്കില്‍ പ്രസിഡന്റ് ജോ ബൈഡന്റെ കീഴില്‍ അമേരിക്ക, മേഖലയില്‍ തങ്ങളുടെ നിലപാടുകള്‍ മയപ്പെടുത്തുകയാണ് എന്ന പ്രതീതിയില്‍ തായ്വാന്റെ മേല്‍ കുതിര കയറാം എന്ന് വിചാരിച്ച ചൈനക്ക് വലിയ തിരിച്ചടി


തായ്വാന്റെ പുറകില്‍ പാറ പോലെ ഉറച്ചു നില്‍ക്കും എന്ന് വ്യക്തമാക്കി അമേരിക്ക. കൂടാതെ തായ്വാന്‍ വിഷയത്തില്‍ ചൈനക്ക് ഏതെങ്കിലും തരത്തിലുള്ള തെറ്റായ കണക്കു കൂട്ടലുകള്‍ ഉണ്ടെങ്കില്‍ ഏത് അങ്ങ് മാറ്റി വെക്കുവാനും അമേരിക്ക തുറന്നു പറഞ്ഞിട്ടുണ്ട്.




ഏതാനും ദിവസങ്ങളായി തുടര്‍ന്ന് വരുന്ന അസാധാരണമായ പിരിമുറുക്കത്തിന് ശേഷം, ഒടുവില്‍ തായ്വാനോടുള്ള യുഎസ് പ്രതിബദ്ധത ''ഉറച്ചതാണെന്നും'' പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന ഉയര്‍ത്തുന്ന നിലവിലെ അപകടത്തിനെതിരെ യുഎസ് തായ്വാനുമായി ഐക്യപ്പെടുന്നുവെന്നും വ്യക്തമാക്കി കൊണ്ട് അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി .


അമേരിക്കന്‍ പ്രതിരോധ വകുപ്പ് സെക്രട്ടറി ജോണ്‍ കിര്‍ബി യാണ് ചൈനയുടെ എല്ലാ വിധ തായ്വാന്‍ മോഹങ്ങള്‍ക്കും കനത്ത അടിയാകുന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.




കഴിഞ്ഞ ദിവസം നടന്ന ഒരു ചോദ്യോത്തര വേളയില്‍ , തായ്വാന്‍ കടലിടുക്കിനടുത്തുള്ള ചൈനീസ് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യുഎസ് പ്രതിരോധ വകുപ്പിലെ അഥവാ പെന്റഗണിന്റെ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബിയോടോ പത്ര പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞത് ഇപ്രകാരം ആണ് , പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ കുതന്ത്രങ്ങള്‍ വാഷിംഗ്ടണ്‍ ആഗ്രഹിക്കുന്ന മേഖലയിലെ സ്ഥിരതയും സമാധാനവും തകര്‍ക്കുകയും അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കുന്നതും ആണ് . ഇത് വക വച്ച് കൊടുക്കാന്‍ ഒരിക്കലും സാധ്യമല്ല


തായ്വാനിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി, പ്രശ്‌നങ്ങളുടെ പരിഹാരത്തെ ഞങ്ങള്‍ പിന്തുണക്കുന്നത് തുടരും, തായ്വാനോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഉറച്ചതും മേഖലയിലെ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നതിന് ഞങ്ങളുടെ പ്രതിജ്ഞാ ബദ്ധത ശക്തവും ആണ്. ഇതില്‍ ആര്‍ക്കും ഒരു സംശയവും തോന്നേണ്ടതില്ല എന്നാണ് ഇപ്പോള്‍ പെന്റഗണ്‍ വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. . , ''ഈ സൈനിക, നയതന്ത്ര, സാമ്പത്തിക സമ്മര്‍ദ്ദവും തായ്വാനെതിരെയുള്ള ഭീഷണിയും അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ബീജിംഗിനോട് ആവശ്യപ്പെടുകയാണ്. കൂടാതെ ഈ മേഖലയില്‍ സമാധാനം നിലനിര്‍ത്താനുള്ള സ്വന്തം പ്രതിബദ്ധത മാനിക്കാന്‍ ചൈനയോട് ആഹ്വാനം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.




പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന തായ്വാനെയും കിഴക്കന്‍ ചൈന കടലിനെയും ദക്ഷിണ ചൈനാക്കടലിനെയും ചുറ്റിപ്പറ്റിയുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ തായ്വാനെയും മറ്റ് സഖ്യകക്ഷികളെയും പങ്കാളികളെയും ഭീഷണിപ്പെടുത്താനും സമ്മര്‍ദ്ദം ചെലുത്താനുമുള്ള ശ്രമങ്ങള്‍ ശക്തമാക്കികൊണ്ടിരിക്കുകയാണ് . തെറ്റായ കണക്കുകൂട്ടലിലൂടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുക മാത്രമാണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത് , 'പെന്റഗണില്‍ നടന്ന ബ്രീഫിംഗിനിടെ കിര്‍ബി പറഞ്ഞു.


ഇതില്‍ തെറ്റായ കണക്കു കൂട്ടലുകള്‍ ആണ് ചൈന നടത്തുന്നത് എന്ന അമേരിക്കന്‍ പരാമര്‍ശം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.


കാരണം അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക പിന്മാറിയപ്പോള്‍ മുതല്‍ ആണ് തായ്വാനെതിരെയുള്ള ചൈനീസ് ഭീഷണി കൂടുതല്‍ വര്‍ദ്ധിച്ചു വന്നത്. അമേരിക്കയെ കണ്ട് നിങ്ങള്‍ കളിക്കേണ്ട , അമേരിക്ക അഫ്ഘാനിസ്ഥാനെ ഉപേക്ഷിച്ചത് നിങ്ങള്‍ കണ്ടില്ലേ എന്ന തരത്തില്‍ ആയിരിന്നു ചൈനയുടെ ഭാഗത്തു നിന്നുള്ള പരസ്യ പ്രതികരണം വന്നിരുന്നത്.




എന്നാല്‍ നിലവിലെ തന്നെ സംഘര്ഷങ്ങളാല്‍ വലഞ്ഞ ഒരു രാജ്യത്തെ പിന്തുണയ്ക്കുന്നത് പോലെ അല്ല ഒരു ജനാധിപത്യ സംവിധാനത്തെ, അതിനെതിരെയുള്ള ഭീഷണികളെ , ഒരു വലിയ വ്യാപാര വിനിമയ മേഖലയെ സംരക്ഷിക്കാനുള്ള തങ്ങളുടെ ദൗത്യത്തെ അമേരിക്ക കാണുക എന്നത് വ്യക്തമാണ്. അതില്‍ ചൈനക്കോ മറ്റ് ലോക രാജ്യങ്ങള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള അവ്യക്തതകള്‍ ഉണ്ടായിരുന്നുവെങ്കില്‍ അതൊക്കെ മുഴുവനായും പറിച്ച് എറിയുന്ന തരത്തിലുള്ളതാണ് ഇപ്പോള്‍ പെന്റഗണിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്ന ഈ പ്രതികരണം. ഇതോടു കൂടു കുറച്ചു കാലമായി മേഖലയെ ചുറ്റി പറ്റി നില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്ക് ആണ് ഏതാണ്ട് ഒരു അറുതി ആയിരിക്കുന്നത്.


അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ അര്‍ത്ഥമാക്കുന്നത് ജനാധിപത്യ തായ്വാന് ബൈഡന്‍ ഭരണകൂടത്തിന്റെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, വൈറ്റ് ഹൗസ്, ഇപ്പോള്‍ പെന്റഗണ്‍ എന്നിവയില്‍ നിന്ന് വിശാലമായ പിന്തുണയാണ് ലഭിക്കുന്നത് എന്നാണ്. കഴിഞ്ഞയാഴ്ചയാണ് ,, ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ സ്ഥിരതയല്ല, അസ്ഥിരതയാണ് ഉണ്ടാക്കുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞത്.


ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്ക ചൈന രാഷ്ട്ര തലവന്മാര്‍ തമ്മില്‍ നടന്ന കൂടി കാഴ്ച്ചയില്‍ ഒരു ചൈനാ നയം അംഗീകരിക്കുന്നതായി ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അമേരിക്കയുടെ ഒറ്റ ചൈനാ നയവും ചൈനയുടേതും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ചൈന നയം അമേരിക്ക അംഗീകരിച്ചു എന്നാല്‍ അതിനര്‍ത്ഥം പീപ്പിള്‍ റിപ്പബ്ലിക്ക് ഓഫ് ചൈനക്ക് തായ്വാന് മേല്‍ സമ്പൂര്‍ണ്ണമായ പരമാധികാരം ഉണ്ട് എന്നല്ല എന്നും അദ്ദേഹം അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി. അത് കൊണ്ട് തന്നെ തായ്വാന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും അവര്‍ക്ക് യുദ്ധോപകരണങ്ങള്‍ കൈമാറ്റം ചെയ്യുന്നതും അവരുടെ പുറകില്‍ ഉറച്ചു നില്‍ക്കുന്നതും തുടരുമെന്ന് കിര്‍ബി തുറന്നു പറഞ്ഞു


എന്തായാലും അമേരിക്കയുടെ നയങ്ങളുടെ പേരില്‍ ചൈനക്കോ മറ്റ് ലോക രാജ്യങ്ങള്‍ക്കോ എന്തെങ്കിലും തെറ്റി ധാരണ ഉണ്ടെങ്കില്‍ അത് മാറി കിട്ടിയിരിക്കുകയാണ്. ജോണ്‍ കിര്‍ബി സൂചിപ്പിച്ചത് പോലെ തെറ്റായ കണക്കു കൂട്ടലുകള്‍ എടുക്കാതിരുന്നാല്‍ ചൈനക്ക് നല്ലത്.

.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസൻ്റെ കഥ; മോഹനവള്ളി ആരംഭിച്ചു!!!  (6 minutes ago)

ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....  (16 minutes ago)

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (31 minutes ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (1 hour ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (1 hour ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (2 hours ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (3 hours ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (3 hours ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (3 hours ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (4 hours ago)

Malayali Vartha Recommends