Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

പുടിന്‍ പണി തുടങ്ങി... ഏറെ നാളത്തെ അനിശ്ചിതത്വത്തിനു ശേഷം അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യയെ കളത്തിലിറക്കാന്‍ തീരുമാനിച്ച് റഷ്യ, അഫ്ഗാനില്‍ ഇനി കളി മാറും

15 OCTOBER 2021 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...

റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി വിജയിച്ചാല്‍, വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും.... അങ്ങനെയെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രിന്റെ തീരുമാനം....

ഒരുപാടു നാളത്തെ അനിശ്ചിതത്വത്തിനു ശേഷം അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യയെ കളത്തിലിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് റഷ്യ. ഒക്ടോബര്‍ 20 നു നടക്കാന്‍ പോകുന്ന മോസ്‌കൊ ഫോര്‍മാറ്റിലേക്ക് ഇന്ത്യയെ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുകയാണ് റഷ്യ. റഷ്യയുടെ ക്ഷണം ഇന്ത്യ സ്വീകരിക്കുന്നതായി ഇന്ത്യയുടെ വിദേശ കാര്യ മന്ത്രാലയവും അറിയിക്കുകയുണ്ടായി


മോസ്‌കോയുടെ ക്ഷണം അഫ്ഗാനിസ്ഥാനില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതില്‍ ഒരു പ്രധാന പങ്ക് തങ്ങള്‍ക്ക് വഹിക്കാനുണ്ടെന്ന ഇന്ത്യയുടെ നിലപാടിനെ സാധൂകരിക്കുന്നതാണ്.




യോഗത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം വിദേശ കാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി സ്ഥിരീകരിച്ചു. എന്നാല്‍, ചര്‍ച്ചകളില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. 'ആരാണ് പങ്കെടുക്കുന്നതെന്ന് എനിക്ക് അന്തിമ സ്ഥിരീകരണമില്ല, പക്ഷേ ജോയിന്റ് സെക്രട്ടറി തലത്തില്‍ ഞങ്ങള്‍ക്ക് പങ്കാളിത്തം ഉണ്ടാകാന്‍ സാധ്യതയുണ്ട്,' അദ്ദേഹം പറഞ്ഞു.


അഫ്ഗാനിസ്ഥാനില്‍ നിന്നും എങ്ങനെയെങ്കിലും ഇന്ത്യയുടെ എല്ലാ ഇടപെടലുകളെയും ഒഴിവാക്കണം എന്ന് കച്ച കെട്ടി നടക്കുന്ന പാകിസ്ഥാനെ സംബന്ധിച്ച് വലിയ അടി തന്നെയാണ് റഷ്യയുടെ ഈ തീരുമാനം.




റഷ്യയുടെ ഈ ക്ഷണം അഫ്ഗാന്‍ സമാധാന പ്രക്രിയയ്ക്കുള്ള ന്യൂ ഡല്‍ഹിയുടെ പ്രാധാന്യം അടിവരയിടുന്നതാണ്


താലിബാന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനില്‍ ഭരണകൂടം സ്ഥാപിക്കപ്പെട്ടപ്പോള്‍ നടന്ന ചര്‍ച്ചകളിലൊന്നും ഇന്ത്യയുടെ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. മാത്രമല്ല പാകിസ്ഥാനും ചൈനയും പോലും ആ ചര്‍ച്ചകളില്‍ സന്നിഹിതര്‍ ആയിരിന്നു.


ഇതോടു കൂടി ഇന്ത്യയുടെ എക്കാലത്തെയും വലിയ സുഹൃത്തായ റഷ്യ ഇന്ത്യയും ആയി അകലുകയാണോ എന്ന പ്രതീതി ഉളവായിരുന്നു. ഇന്ത്യയുടെ ഈ ആശങ്ക റഷ്യയെ അറിയിച്ചപ്പോള്‍ റഷ്യന്‍ പ്രതിനിധികള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇന്ത്യക്ക് താലിബാനില്‍ ഒരു സ്വാധീനവും ഇല്ല , അത് കൊണ്ട് തന്നെ അധികാര കൈമാറ്റ ചര്‍ച്ചകളില്‍ ഇന്ത്യക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ ആകില്ല. എന്നാല്‍ ഭരണകൂടം നിലവില്‍ വന്നതിനു ശേഷം അഫ്ഘാന്‍ പുനര്‍ നിര്‍മ്മാണ വേളയില്‍ തീര്‍ച്ചയായും ഇന്ത്യക്ക് സ്ഥാനം ഉണ്ട്.



റഷ്യ അന്ന് വെറും വാക്ക് പറയുന്നതായിരുന്നു എന്നായിരുന്നു പലരും വിശ്വസിച്ചിരുന്നത്. എന്നാല്‍ പുടിന്‍ വെറും വാക്ക് പറയാറില്ല എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്.




അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം നിലവില്‍ വന്നിട്ട് രണ്ട് മാസത്തോളം ആയിരിക്കുന്നു. വളരെ കരുതലോടു കൂടിയാണ് ഇന്ത്യ കാര്യങ്ങളെ നോക്കി കാണുന്നത്. താലിബാന്റെ ചില ഘടകങ്ങളില്‍ ഉള്ള പ്രേത്യേകിച്ച് ഹക്കാനി ശൃംഖലയില്‍ പാക്കിസ്ഥാന് ഉള്ള സ്വാധീനം അവര്‍ക്ക് കാര്യമായ മുന്‍തൂക്കം ഈ സാഹചര്യത്തില്‍ നല്‍കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്.


അത് കൊണ്ട് തന്നെ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കുമോ എന്ന് ഇന്ത്യ സംശയിക്കുന്നു. മറ്റ് ഒരു രാജ്യത്തിനെതിരെയും ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ വിട്ടു കൊടുക്കില്ല എന്ന് താലിബാന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും , താലിബാന്റെ വാക്ക് ഇന്ത്യ മുഖ വിലയ്ക്കെടുക്കുന്നില്ല. പ്രേത്യേകിച്ചും അഫ്ഗഹ്ജനിസ്ഥാനില്‍ ഭരണകൂടം സ്ഥാപിക്കുന്നതിന് മുന്‍പ് അവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും താലിബാന്‍ പാലിക്കാത്ത സ്ഥിതിക്ക് ഈ മേലയില്‍ ഇന്ത്യ പ്രതീക്ഷയോടു കൂടി ഉറ്റു നോക്കുന്ന ഒരേയൊരു രാജ്യം റഷ്യ ആണ്. മാറിയ ഭൗമ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇന്ത്യയെയും റഷ്യയെയും വ്യത്യസ്ഥ ചേരികളില്‍ എത്തിച്ചിട്ടുണ്ടെങ്കിലും പതിറ്റാണ്ടുകള്‍ ആയി നിലനില്‍ക്കുന്ന ഇന്ത്യാ റഷ്യ ബന്ധം നില നിര്‍ത്തുന്നതിനു വേണ്ട എല്ലാ ബോധപൂര്‍വ്വം ആയ പ്രവര്‍ത്തനങ്ങളും ഇന്ത്യ മുന്‍ കൈ എടുത്തു നടത്തുന്നുണ്ട്.


അമേരിക്കയുടെ വലിയ എതിര്‍പ്പ് ഉണ്ടെങ്കിലും റഷ്യയില്‍ നിന്നും ആയുധങ്ങള്‍ മേടിക്കുവാനുള്ള കരാറുകളില്‍ നിന്നും ഇന്ത്യ പുറകോട്ടു പോകാതിരിക്കാനുള്ള കാരണവും അതാണ്. കാരണം മേഘലയില്‍ ഇന്ത്യക്ക് വിശ്വസിക്കാന്‍ പറ്റിയ ഒരേയൊരു രാഷ്ട്രം റഷ്യയാണ്.



അതെ സമയം മേഖലയിലെ സുരക്ഷാ സാഹചര്യത്തെ കുറിച്ച് റഷ്യയും നിലവില്‍ ജാഗ്രതയില്‍ ആണ്. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും തീവ്രവാദികള്‍ 'സജീവമായി' രാജ്യത്തേക്ക് പ്രവേശിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഈ ആഴ്ച ആദ്യം മുന്നറിയിപ്പ് നല്‍കിയതോടെ അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതി മോശമാകുമെന്ന ആശങ്കയും വര്‍ദ്ധിച്ചുവരികയാണ്.ഇത് മേഖലയുടെ തന്നെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണി ആകുമെന്ന സാഹചര്യം ആണ് നിലവില്‍ വന്നിരിക്കുന്നത്


അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഗതികള്‍ എളുപ്പമല്ല. ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള സൈനിക പ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പന്നരായ തീവ്രവാദികള്‍ അഫ്ഗാന്നിസ്ഥാനിലേക്ക് സജീവമായി ആകര്‍ഷിക്കപ്പെടുന്നു. അയല്‍ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ അസ്ഥിരപ്പെടുത്താന്‍ തീവ്രവാദികള്‍ ശ്രമിച്ചേക്കാം, 'മുന്‍ സോവിയറ്റ് രാജ്യങ്ങളിലെ സുരക്ഷാ സേവന മേധാവികളുമായുള്ള വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ പുടിന്‍ പറഞ്ഞു.




2017 ല്‍ ആരംഭിച്ച മോസ്‌കോ ഫോര്‍മാറ്റ് കാബൂളിനെ എങ്ങനെ സുസ്ഥിരമാക്കാം എന്നതിനെക്കുറിച്ച് ആറ് രാജ്യങ്ങള്‍ തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. റഷ്യ , ചൈന , ഇന്ത്യ , പാകിസ്ഥാന്‍ , അഫ്ഘാനിസ്ഥാന്‍ , ഇറാന്‍ എന്നിവര്‍ ആണത്


ഭീകരസംഘടനകള്‍ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന് അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കുന്നത് തടയാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ ആണ് റഷ്യ നടത്തുന്നത് . അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകള്‍ അതിന്റെ അതിര്‍ത്തികളിലേക്കും ചില മധ്യേഷ്യന്‍രാജ്യങ്ങളിലേക്കും വ്യാപിച്ചേക്കാമെന്ന് റഷ്യ ആശങ്കപ്പെടുന്നു.




ഒക്ടോബര്‍ 20 ന് നടക്കുവാന്‍ പോകുന്ന ചര്‍ച്ചകള്‍, അമേരിക്ക തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചതിനെ തുടര്‍ന്ന് ശേഷം താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന ആദ്യ ചര്‍ച്ചയാണ്


കഴിഞ്ഞ ഓഗസ്റ്റ് 31 ന് ദോഹയില്‍ ഇന്ത്യ താലിബാനുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെങ്കിലും , താലിബാന്‍ ഒരു താല്‍ക്കാലിക മന്ത്രിസഭ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യ - താലിബാന്‍ സര്‍ക്കാറുകള്‍ തമ്മിലുള്ള ആദ്യത്തെ ഔപചാരിക സമ്പര്‍ക്കമായിരിക്കും മോസ്‌കോ ഫോര്‍മാറ്റ്.


വിദേശ കാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ എന്താണ് പ്രതീക്ഷിക്കുന്നതെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല, എന്നാല്‍ ചര്‍ച്ചകള്‍ക്കുള്ള റഷ്യയുടെ ക്ഷണം സ്ഥിരീകരിക്കുന്നതിനിടയില്‍, മുന്‍കാലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മാനുഷിക ആവശ്യങ്ങള്‍ക്കും ഇന്ത്യ എങ്ങനെയാണു അഫ്ഘാനിസ്താന് സഹായം നല്‍കിയതെന്ന് സൂചിപ്പിക്കുകയുണ്ടായി.


, 2001 ല്‍ അമേരിക്ക അഫ്ഘാന്‍ ആക്രമിച്ചതിന് ശേഷം 3 ബില്യണ്‍ ഡോളറിലധികം നിക്ഷേപങ്ങളോടെ. അഫ്ഗാനിസ്ഥാനിലേക്കുള്ള ഏറ്റവും വലിയ പ്രാദേശിക സഹായ ദാതാവാണ് ഇന്ത്യ. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്നത് ഇന്ത്യയുടെ സുരക്ഷയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്. പ്രേത്യേകിച്ചും ഇന്ത്യയെ യും മറ്റു പല രാജ്യങ്ങളെയും ലക്ഷ്യമാക്കി നാര്‍കോ ടെറ റിസം അഫ്ഘാന്‍ കേന്ദ്രമാക്കി നടക്കാന്‍ സാധ്യത ഉള്ള സ്ഥിതിക്ക്. എന്നാല്‍ അത് മാത്രമല്ല ഇന്ത്യയെ അഫ്ഗാനില്‍ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍


ഇറാനിലെ ചബഹാര്‍ തുറമുഖം പോലുള്ള, മേഖലയിലെ നിരവധി വികസന പദ്ധതികള്‍ ഇന്ത്യ ഏറ്റെടുത്തു നടത്തുകയായിരുന്നു . പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്ക് ചരക്ക് നീക്കം സുഗമമാക്കുന്നതിന് അഫ്ഗാന്‍ അതിര്‍ത്തിക്ക് സമീപം ഒരു റെയില്‍വേ ലൈന്‍ സ്ഥാപിക്കാനുള്ള 1.6 ബില്യണ്‍ ഡോളറിന്റെ പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നു.


ദക്ഷിണ അഫ്ഗാനിസ്ഥാനിലെ ഇറാനിയന്‍ അതിര്‍ത്തിക്കടുത്തുള്ള സരഞ്ചില്‍ നിന്ന് ചബഹാര്‍ തുറമുഖത്തേക്കുള്ള 135 മൈല്‍ റോഡ് നിര്‍മ്മിക്കുന്നതിനും ഡല്‍ഹി സഹായിച്ചു, കാരണം ഇത് ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യന്‍ വിപണികളിലേക്കും നേരിട്ട് പ്രവേശനം നല്‍കുന്നതാണ്


അടുത്തിടെ, മുംബൈയെ മോസ്‌കോയുമായി ബന്ധിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോറില്‍ ചബഹാര്‍ തുറമുഖം ഉള്‍പ്പെടുത്താന്‍ ഇന്ത്യ നിര്‍ദ്ദേശിച്ചിരുന്നു


ചുരുക്കി പറഞ്ഞാല്‍ അഫ്ഘാനിസ്ഥാന്‍ എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവസരങ്ങളുടെ ഒരു കലവറയാണ്. എന്നാല്‍ അവിടെ ഇന്ത്യക്ക് നിലയുറപ്പിക്കണമെങ്കില്‍ റഷ്യയുടെ ശക്തമായ പിന്തുണ അത്യന്താപേക്ഷിതം ആണ്. പ്രേത്യേകിച്ചും ഇന്ത്യയെ തകര്‍ക്കാന്‍ ചൈനയും പാകിസ്ഥാനും കച്ച കെട്ടി നടക്കുന്ന സ്ഥിതിക്ക്


അഫ്ഗാനിസ്ഥാനില്‍ വലിയ പങ്ക് വഹിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. റഷ്യയുടെ ക്ഷണവും മോസ്‌കോ ഫോര്‍മാറ്റും അതിന് ഒരു നല്ല തുടക്കമായേക്കാം .. .

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (8 minutes ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (18 minutes ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (24 minutes ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (32 minutes ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (39 minutes ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (46 minutes ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (1 hour ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (1 hour ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (1 hour ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (2 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (2 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (3 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (3 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (3 hours ago)

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...  (3 hours ago)

Malayali Vartha Recommends