Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ചൈനയ്ക്ക് പിന്നാലെ പാകിസ്താന്റെ നട്ടെല്ലൊടിഞ്ഞു ഇന്ത്യയുടെ ശത്രുക്കൾ തകർന്ന് തരിപ്പണമായി

20 OCTOBER 2021 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

ചൈനയ്ക്ക് പിന്നാലെ പാകിസ്ഥാനും മുട്ടൻ പണിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സാമ്പത്തികമായി തളർന്ന ചൈനയുടെ ഇപ്പോഴത്തെ സ്ഥിതി വളരെ മോശമാണെന്ന വാർത്തകൾ വന്നതിന് പിന്നാലെ ഇപ്പോളിതാ പാകിസ്താന്റെ സാമ്പത്തിക പതനത്തിന്റെ വാർത്തയും പുറത്തുവരുകയാണ്.എന്തൊരു വിധി അല്ലേ..ഇന്ത്യയുടെ രണ്ട് ശത്രുക്കൾ സ്വയം തകർന്നുകൊണ്ടിരിക്കുന്ന അവസ്ഥ.ഇതിപ്പോ ഇവരെ തകർക്കാൻ ഇന്ത്യക്ക് ഒന്നും ചെയ്യേണ്ടി വരില്ല എന്നാണ് തോന്നുന്നത്.

 

 

 

 

 

 

 

 

 

ശക്തമായ സമ്പദ്ഘടനയുള്ളൊരു പുതിയ പാകിസ്ഥാനെ നിര്‍മ്മിക്കുമെന്ന വാഗ്ദാനത്തോടെ അധികാരത്തിലേറിയ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാവുകയാണ് ഇപ്പോൾ.പ്രമുഖ ഇംഗ്ലീഷ് പത്രമായ ദ ന്യൂസ് ഇന്റര്‍നാഷണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും, ഇമ്രാന്‍ ഖാന്റെ സര്‍ക്കാരിന് വരുന്ന രണ്ട് വര്‍ഷത്തെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഏകദേശം 51.6 ബില്യണ്‍ ഡോളറിന്റെ വിദേശ ധനസഹായമാണ് വേണ്ടതെന്നും ഈ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

 

 

 

 

 

2021-2022 കാലയളവില്‍ 23.6 ബില്യണ്‍ ഡോളറും 2022-2023 കാലയളവില്‍ 28 ബില്യണ്‍ ഡോളറും വിദേശ ധനസഹായമാണ് പാകിസ്ഥാന് ആവശ്യമായി വരുന്നത്. അന്താരാഷ്ട്ര നാണയ നിധി (ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്) നിര്‍ദേശിച്ചിട്ടുള്ള കണക്കുകള്‍ വകവയ്ക്കാതെയാണ് രാജ്യത്ത് ഇപ്പോള്‍ വികസനം നടക്കുന്നത്.

 

വിദേശ ധനസഹായ ആവശ്യങ്ങളുടെ വിടവ് നികത്താന്‍ ഐഎംഎഫുമായി ഉദ്യോഗസ്ഥ തലത്തിലുള്ള ഒരു കരാറണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പാകിസ്ഥാന്‍. ഏറ്റവും കൂടുതല്‍ വിദേശ കടബാധ്യതയുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനും ഇടം പിടിച്ചതായി ലോകബാങ്ക് അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്ഥാന്റെ വിദേശ കടം 8 ശതമാനം വര്‍ദ്ധിച്ചതായും ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

 

 

 

 

 

ഈ വര്‍ഷം ജൂണില്‍ ഇമ്രാന്‍ സര്‍ക്കാര്‍ ലോക ബാങ്കില്‍ നിന്ന് 442 മില്യണ്‍ ഡോളറാണ് കടമെടുത്തത്. ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) എന്നിവയില്‍ നിന്നുള്ള പ്രോഗ്രാം വായ്പകള്‍ നിര്‍ത്തലാക്കിയതോടെ പാകിസ്ഥാനിപ്പോള്‍ ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് പെട്ടിരിക്കുന്നത്.

 

 

 

 

 

 

 

 

 

അതേസമയം ലോകബാങ്കും എഡിബിയും പ്രോജക്ട് വായ്പകള്‍ നല്‍കുന്നത് തുടരുമെങ്കിലും, അവ നടപ്പിലാക്കാനുള്ള ശേഷി കൂടെ കണക്കിലെടുത്തായതിനാല്‍ പാകിസ്ഥാന് ഇതും ലഭിക്കുന്നതിനുള്ള സാധ്യത തീരെക്കുറവാണ്. ക്രഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ പാകിസ്ഥാന്റെ റേറ്റിങ് ഇനിയും താഴ്തിയേക്കും. അതിനാല്‍ അന്താരാഷ്ട്ര ബോണ്ടുകളിലൂടെയുള്ള ഫണ്ട് സൃഷ്ടിക്കുന്നത് വലിയ ചെലവേറിയ പ്രക്രിയയായി മാറിയേക്കുമെന്നും ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ ഉള്‍പ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ വായ്പ്പക്കാരുടെ ഗ്രൂപ്പും, വ്യക്തിഗത ഡിഎസ്എസ്ഐ യോഗ്യതയുള്ള രാജ്യങ്ങളും വിദേശ ധനസഹായം സ്വീകരിക്കുന്ന നിരക്കില്‍ വലിയ വ്യത്യാസമാണുള്ളതെന്ന് 2022 ലെ അന്താരാഷ്ട്ര വായ്പ സ്ഥിതിവിവരക്കണക്കുകളെ ഉദ്ധരിച്ച് ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 

 

 

 

 

 

 

 

എന്നാൽ പാക്കിസ്ഥാന്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് നല്‍കിഎന്നുള്ള വാർത്തകൾ കഴിഞ്ഞ ആഴ്ചകളിൽ പുറത്തുവന്നിരുന്നു. കട ബാധ്യതകള്‍ നേരിടുന്ന രാജ്യത്തിന് വരുമാനം ഉണ്ടാക്കാനാണ് ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദിലെ വസതി വാടകയ്ക്ക് നല്‍കിയതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഫാഷന്‍ ഷോകള്‍, സാംസ്‌കാരിക, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ നടത്താനായാണ് വീട് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.

 

 

 

 

 

 

 

 

 

പാക്കിസ്ഥാന്‍ ഫെഡറല്‍ മന്ത്രിസഭയാണ് പ്രധാനമന്ത്രിയുടെ വസതി വാടകയ്ക്ക് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ പിഎം ഹൗസിന്റെ 'അലങ്കാരവും അച്ചടക്കവും' നിലനിര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ രണ്ട് കമ്മിറ്റികള്‍ രൂപീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

 

 

 

 

 

 

ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (PTI) സര്‍ക്കാര്‍ 2019 ആഗസ്റ്റില്‍ ഈ വീട് ഒരു ബിരുദാനന്തര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍വകലാശാലയാക്കി മാറ്റുമെന്ന് പറഞ്ഞിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ചെലവ് കുറയ്ക്കാനും ഗവര്‍ണര്‍മാരും ഗവര്‍ണര്‍ ഭവനങ്ങളില്‍ താമസിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ സമയം ഖാന്‍ പ്രധാനമന്ത്രി ഭവനം വിട്ട് ബനി ഗാലയിലെ മറ്റൊരു വസതിയിലേക്ക് മാറി.

 

 

 

 

 

 

 

 

 

 

 

ടൈംസ് നൗ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രധാനമന്ത്രിയുടെ വീട് പരിപാലിക്കുന്നതിനുള്ള ചെലവ് 47 കോടി രൂപയാണെന്ന് വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത്ത് മെഹ്‌മൂദ് ഒരിക്കല്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഖാന്‍ വീട് ഒഴിയാന്‍ തീരുമാനിക്കുകയും താമസസ്ഥലം ഒരു വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റാന്‍ ഉത്തരവിടുകയും ചെയ്തത്.2018 സെപ്റ്റംബറില്‍, തന്റെ മുന്‍ഗാമിയായ നവാസ് ഷെരീഫ് തന്റെ 'ഗ്യാസ്‌ട്രോണമിക് ആവശ്യങ്ങള്‍ക്കായി' പ്രധാനമന്ത്രി ഭവനില്‍ വളര്‍ത്തിയിരുന്ന എട്ട് പോത്തുകളെ പിടിഐ സര്‍ക്കാര്‍ ലേലം ചെയ്തത് വഴി ഖാന്‍ 23 ലക്ഷം രൂപ നേടിയിരുന്നു.

 

 

 

 

 

 

 

പ്രധാനമന്ത്രി ഖാന്‍ ഒരു വലിയ ചെലവു ചുരുക്കല്‍ പദ്ധതിയാണ് പാക്കിസ്ഥാനില്‍ ആരംഭിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ 61 ലക്ഷ്വറി കാറുകള്‍ ലേലം ചെയ്തു. ഏകദേശം 20 കോടി രൂപ ഇതുവഴി സര്‍ക്കാര്‍ സമാഹരിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഉള്‍പ്പെടെ 102 മിച്ച കാറുകളും ക്യാബിനറ്റ് ഡിവിഷന്‍ ഉപയോഗിക്കുന്ന നാല് ഹെലികോപ്റ്ററുകളും ലേലം ചെയ്യാനാണ് പദ്ധതി.

 

 

 

 

 

 

 

 

 


ഇസ്ലാമാബാദില്‍ നടന്ന ലേലത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ പരിപാലിച്ചിരുന്ന മൂന്ന് പോത്തുകളുടെയും അഞ്ച് പശുക്കുട്ടികളുടെയും വില്‍പനയിലൂടെ മൊത്തം 2,302,000 രൂപ ലഭിച്ചുവെന്ന് ഡോണ്‍ പത്ര റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം, പൊതു ക്ഷേമ പദ്ധതികള്‍ക്കായി പാക് സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്ന് ഖാന്‍ മുമ്പ് പറഞ്ഞിരുന്നു. മുന്‍ ക്രിക്കറ്റ് താരം കൂടിയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസൻ്റെ കഥ; മോഹനവള്ളി ആരംഭിച്ചു!!!  (5 minutes ago)

ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....  (15 minutes ago)

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (30 minutes ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (1 hour ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (1 hour ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (2 hours ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (3 hours ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (3 hours ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (3 hours ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (4 hours ago)

Malayali Vartha Recommends